കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Leave a Reply