വിമാനത്തിനുള്ളില്‍ വെച്ച് കാമുകിക്ക് സര്‍പ്രൈസ് നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അക്കാര്യം ജീവിതകാലം മുഴുവന്‍ ഓര്‍ക്കും. കാരണം വിവാഹാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ വിമാനം 24,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുകയും വിവാഹാഭ്യര്‍ത്ഥന ദുരന്തമാകുകയുമായിരുന്നു. എന്തായാലും കാമുകി യെസ് പറഞ്ഞതിനു ശേഷമാണ് എയര്‍ ഗട്ടറില്‍ വീണ് വിമാനം താഴേക്ക് പതിച്ചത്.

ലണ്ടനില്‍ അഭിഭാഷകനായ ക്രിസ് ജീന്‍സിനാണ് ഈ അനുഭവമുണ്ടായത്. ബാലിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിനുള്ളില്‍ വെച്ച് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഇയാള്‍. പെര്‍ത്തില്‍ നിന്ന് ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നാല് മണിക്കൂറോളമുള്ള യാത്ര 25 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക പ്രശ്‌നം മൂലം വിമാനം പെര്‍ത്തിലേക്ക് തിരിച്ചിറക്കാന്‍ പൈലറ്റ് ഒരുങ്ങി. തിരികെ പറക്കുമ്പോളാണ് വിമാനം ഇത്രയും താഴേക്ക് പതിക്കാനൊരുങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരിഭ്രമിച്ച യാത്രക്കാര്‍ നിലവിളിക്കുന്നതും ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിന് കഴിഞ്ഞു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.