നാലു വയസുകാരനെ കടിച്ചെടുത്ത് പാഞ്ഞ പുലിയുടെ പിന്നാലെ ബഹളം വെച്ച് പിന്നാലെ ഓടി രക്ഷിച്ച് യുവാവ്. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന നാലു വയസ്സുകാരനായ ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷിനെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു.

ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ‘ആയുഷ് പുറത്ത് കളിക്കുമ്പോള്‍ ഞാന്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വന്നു. നിമിഷങ്ങള്‍ക്കകം അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ച് പുലിയുടെ പിറകെ ഓടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാന്‍ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി’- അമ്മാവന്‍ വിനോദ് കുമാര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.