ന്യൂസ് ഡെസ്ക്, മലയാളം യുകെ

വേക്ക് ഫീൽഡിൽ വീടിന് തീപിടിച്ച് ഗുരുതരമായ പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. തീപിടുത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പോലീസും എത്തിയാണ് തീയണച്ചത്.ഇ ബൈക്ക് ചാർജ് ചെയ്തതാണ് അഗ്നിബാധയുണ്ടാകാനുള്ള കാരണമെന്ന് വെസ്റ്റ് യോർക്ക് ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ ചാർജിങ് പ്രശ്നമായി മാറിയിരിക്കുകയാണ്. ടെസ്കോ, അസ്ടാ തുടങ്ങിയ സൂപ്പർമാർക്കറ്റുകളിലും സർവീസ് സ്റ്റേഷനിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിന് പോയിന്റുകൾ ലഭ്യമാണ്. അത്തരം സ്ഥലങ്ങളിൽ മുടക്കുന്ന പണവും സമയവും ലാഭിക്കാനായി യുകെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് സ്വന്തമായി വീട്ടിലെ വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത്.

യുകെയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ്ങിനിടെ തീപിടിച്ച് അപകടങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . സമീപ വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിച്ചതോടെ ബാറ്ററികളിൽ നിന്ന് തീ പിടിച്ചുള്ള അപകടങ്ങളും കൂടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം യുകെയിലാകമാനം 390 തീപിടുത്തങ്ങൾ ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത് ഇലക്ട്രിക് ബൈക്കുകൾക്കാണ്