സ്വന്തം ലേഖകൻ

ലണ്ടൻ : കാമുകിയുടെ മാതാപിതാക്കളുടെ തല മുറിച്ചുമാറ്റാൻ കാമുകിയോട് തന്നെ ആവശ്യപ്പെട്ട് കാമുകൻ. തീവ്രവാദ ബന്ധം സംശയിക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. 20 കാരനായ സുദേഷ് അമ്മാൻ ആണ് കൊല്ലപ്പെട്ടത്. തിരക്കേറിയ ലണ്ടൻ നഗരത്തിൽ രണ്ടു പേരെ അദ്ദേഹം കുത്തി പരുക്കേൽപ്പിച്ചു. ചെറുപ്രായത്തിൽ നിന്ന് തൊട്ടേ തീവ്രവാദ സ്വഭാവങ്ങൾ കാണിച്ചുതുടങ്ങിയ സുദേഷ്, 17 വയസ്സുള്ളപ്പോൾ ചെറിയ രീതിയിൽ തീവ്രവാദ അക്രമങ്ങൾ നടത്തി. 2018 ഏപ്രിലിൽ ആണ് സുദേഷിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പോലീസ് മനസ്സിലാക്കുന്നത്. അതിനെ തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു തീവ്രവാദ അക്രമത്തിന്റെ വിവരങ്ങളാണ് സുദേഷിന്റെ കമ്പ്യൂട്ടറും ഫോണും പരിശോധിച്ച പോലീസിന് ലഭിച്ചത്. തീവ്രവാദ രേഖകൾ കൈവശം വച്ചതും തീവ്രവാദ പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിച്ചതും തുടങ്ങി 13 കുറ്റങ്ങൾ സമ്മതിച്ച അമ്മാൻ കഴിഞ്ഞ മാസം ആണ് പകുതി ശിക്ഷ അനുഭവിച്ച ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM

സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ ചിത്രം 2017 ഡിസംബറിൽ അമ്മാൻ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഒപ്പം ഐഎസ് എന്നും നിലനിൽക്കുമെന്ന് തന്റെ സഹോദരനോട്‌ അമ്മാൻ പറയുകയും ചെയ്തു. യാസിദി സ്ത്രീകളെ അടിമകളായി വിശേഷിപ്പിച്ച അദ്ദേഹം അവരെ ബലാത്സംഗം ചെയ്യുന്നത് ഖുറാൻ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒപ്പം മാതാപിതാക്കളെ ശിരഛേദം ചെയ്യാൻ കാമുകിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.