മുംബൈ: ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സൈറ വസീമിനെ വിമാനയാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ സച്ച് ദേവ് വികാസ് എന്നയാളാണ് പിടിയിലായത്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ തന്റെ കഴുത്തിലും പിന്‍ഭാഗത്തും ഇയാള്‍ കാലുകള്‍ കൊണ്ട് സ്പര്‍ശിച്ചുവെന്ന് നടി പരാതിപ്പെട്ടിരുന്നു. ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കരഞ്ഞുകൊണ്ടാണ് സൈറ തന്റെ അനുഭവം പങ്കുവെച്ചത്. 15 മിനിറ്റോളം പിന്നിലിരുന്ന ഇയാള്‍ ഇങ്ങനെ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM

വിമാന ജീവനക്കാര്‍ തന്റെ സഹായത്തിന് എത്തിയില്ലെന്നും നടി പരാതിപ്പെട്ടു. വീഡിയോ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു.