ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്‌തീൻ പതാകയുമായി ബിഗ് ബെൻ എലിസബത്ത് ടവറിന് മുകളിൽ കയറിയ യുവാവിനെ നീണ്ട 16 മണിക്കൂറിൻെറ പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. ശനിയാഴ്ച രാവിലെയാണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ടവറിന് മുകളിലൂടെ ചെരുപ്പുകൾ പോലും ധരിക്കാതെയുള്ള ഈ സാഹസം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തിര സംഘങ്ങൾ ഉടൻ എത്തിയെങ്കിലും തൻെറ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളൂ എന്നായിരുന്നു യുവാവിൻെറ ആവശ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന് പിന്നാലെ, രക്ഷാപ്രവർത്തകർ ഒരു ക്രെയിൻ ഉപയോഗിച്ച് ഇയാളുമായി ചർച്ചകൾ നടത്തി. ഒടുവിൽ അർദ്ധരാത്രിയോടെ ചെറി പിക്കറിൽ കയറാൻ സമ്മതിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ആയിരുന്നു. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച വിഡിയോയിൽ യുവാവ് ആരെങ്കിലും തന്നെ സമീപിച്ചാൽ ഇനിയും ഉയരത്തിൽ കയറുമെന്ന മുന്നറിയിപ്പ് പറയുന്നത് കേൾക്കാം.

ബിഗ് ബെൻ എലിസബത്ത് ടവർ കയറുന്നതിൻെറ വീഡിയോ ഇയാൾ സ്വയം എടുത്തിരുന്നു. ഇതിൽ, പോലീസ് അടിച്ചമർത്തലിനും ഭരണകൂട അക്രമത്തിനുമെതിരായാണ് താൻ പ്രതിഷേധിക്കുന്നതെന്ന് പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ, വെസ്റ്റ്മിൻസ്റ്റർ പാലം അടച്ചിടുകയും പാർലമെൻ്റിൻ്റെ ഷെഡ്യൂൾ ചെയ്ത പര്യടനങ്ങൾ റദ്ദാക്കുകയും ചെയ്‌തു. രക്ഷാപ്രവർത്തനത്തിനായി സെൻട്രൽ ലണ്ടനിലെ ബ്രിഡ്ജ് സ്ട്രീറ്റിൽ ഒമ്പത് എമർജൻസി സർവീസ് വാഹനങ്ങൾ ഇന്നലെ എത്തിയിരുന്നു. യുവാവുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ചെറി പിക്കറിൽ കയറാൻ ഇയാൾ സമ്മതിച്ചത്