ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്താംപ് ടണിൽ തീപിടുത്തത്തിൽ മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. സംഭവത്തിൽ ഒരു പുരുഷനും സ്ത്രീയും 4 വയസ്സുകാരിയായ പെൺകുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീപിടുത്തം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ സ്പെഷ്യലിസ്റ്റ് ഫയർ ഇൻവെസ്റ്റിഗേറ്റർമാരും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഉണ്ട്.
റെയിൽവേ സ്റ്റേഷൻ പരിവർത്തനം ചെയ്ത് വീടാക്കിയ കെട്ടിടത്തിനാണ് അഗ്നിബാധ ഉണ്ടായത്. മെയ്‌സി ഫോക്‌സ് (4), അവളുടെ അമ്മ എമ്മ കോൺ (30), ലൂയി തോൺ (23) എന്നിവരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കെറ്ററിംഗിൽ നിന്നുള്ള 54 വയസ്സുള്ള ഒരാളെ കുറ്റം ചുമത്താതെ പോലീസ് വിട്ടയച്ചിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് തെളിവൊന്നുമില്ലെന്നാണ് പോലീസ് ഇതിനെ കുറിച്ച് പറഞ്ഞത്.
മെയ്‌സി ഫോക്‌സും എമ്മ കോണും ഡെസ്ബറോയിൽ നിന്നുള്ളവരായിരുന്നു. ലൂയി തോൺ റഷ്‌ടണിൽ നിന്നുള്ളയാളായിരുന്നു. ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെന്ന് നോർത്താംപ്ടൺഷെയർ പോലീസ് പറഞ്ഞു. എന്നാൽ കൊറോണറുടെ ഓഫീസിന്റെ സമ്മതത്തോടെയും കുടുംബങ്ങളുടെ പിന്തുണയോടെയും ആണ് ഇരകളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടത്.
അഗ്നിബാധയെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അഗ്നിബാധയുണ്ടായ കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ച് ഒരു വീടാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിബാധയെ തുടർന്ന് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇപ്പോഴും കടുത്ത ദുരൂഹതകൾ തുടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീടിൻറെ മേൽക്കൂര പൂർണ്ണമായും ഇളകി കത്തി നശിച്ച നിലയിലാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് എടുത്ത വീടിൻറെ ചിത്രത്തിലാണ് സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
Leave a Reply