സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലംകൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് വര്‍ഷങ്ങളായി അസോസിയേഷന്‍ വണക്കമാസ ആചരണം നടത്തിവരുന്നതെന്ന് പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

തിരുക്കര്‍മങ്ങളെ തുടര്‍ന്ന് സ്നേഹവിരുന്നോടെ ആവും പരിപാടികള്‍ സമാപിക്കുക. വണക്കമാസ സമാപന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയുന്നു.