സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും പ്രൗഢഗംഭീരമായി നടന്നു. ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ജപമാലയയോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികനായി. ദിവ്യബലിയെത്തുടര്‍ന്ന് തുടര്‍ന്ന് ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.
ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കി. ഫാ.നിക്ക് കെയിന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ബിജു ആന്റണി സ്വാഗതം ആശംസിച്ചപ്പോള്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ബോബി ആലഞ്ചേരി നന്ദി രേഖപ്പെടുത്തി.സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ റിന്‍സി സജിത്ത്, മാതൃവേദി പ്രസിഡന്റ് മിനി ഗില്‍ബര്‍ട്ട് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവാഹ വാര്‍ഷികത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച ടോമി തെനയനും അസ്സീസാ ടോമിക്കും ഫാ.ലോനപ്പന്‍ ഉപഹാരം നല്‍കിയപ്പോള്‍,സണ്ണി ആന്റണിക്കും കുടുംബത്തിനും, ഡോ.ബെന്‍ഡനും കുടുംബത്തിനും പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ഇടവക വികാരി കൈമാറി. ഇതേതുടര്‍ന്ന് വെല്‍ക്കം ഡാന്‍സോടെ കലാസന്ധ്യക്കു തിരി തെളിഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പരിപാടികളുമായി ഇടമുറിയാതെ വേദിയില്‍ എത്തിക്കൊണ്ടിരുന്നു. പരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായപ്പോള്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകരും പിതൃവേദി പ്രവര്‍ത്തകരും അടിപൊളി സ്‌കിറ്റുമായി വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികള്‍ ഉയര്‍ന്നു. ഇടവകയിലെ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണത്തെ തുടര്‍ന്ന് സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
Leave a Reply