സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിതരണ ഉത്ഘാടനം നടന്നു. ഞായറാഴ്ച്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി നാട്ടില്‍ നിന്നും എത്തിയ ഡോ.ബെന്‍ഡന്റെ പിതാവ് പൗലോസ് സെബാസ്റ്റ്യന്‍ കൊള്ളന്നൂരിന് ആദ്യ ബുക്ക് കൈമാറിയാണ് വിതരണ ഉത്ഘാടനം നടത്തിയത്.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതി തിരുന്നാള്‍ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ ഗാനമേള മധ്യേയാണ് റാഫിള്‍ നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി ഒന്നര പവനും, രണ്ടാം സമ്മാനമായി ഒരുപവനും, മൂന്നാം സമ്മാനമായി അര പവനും, കൂടാതെ ഒട്ടേറെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നു.
ജൂണ്‍ മാസം 25നാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക. തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍, ട്രസ്റ്റിമാരായ ബിജു ആന്റണി, ട്വിങ്കിള്‍ ഈപ്പന്‍, സുനില്‍ കോച്ചേരി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അലക്‌സ് വര്‍ഗീസ്, റാഫിള്‍ കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Reply