ന്യൂസ് ഡെസ്ക്
പ്രതിഷേധക്കാർ റെയിൽ ലൈനിൽ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്ററിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിലാണ് സമരം നടത്തുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ അടച്ചു. ടർക്കി ഐസിസിനെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കുർദിഷ് വംശജരാണ് പ്രതിഷേധക്കാർ എന്നാണ് വിവരം.
റെയിൽ ലൈനിൽ പ്രതിഷേധക്കാർ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പി ക്കാഡില്ലിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. നൂറു കണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിരമായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രതിഷേധം മൂലം ഇപ്പോഴും ട്രെയിൻ സർവീസ് തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 4.30 വരെയുള്ള സർവീസുകൾ പൂർണമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മാഞ്ചസ്റ്റർ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങി. പകരം ബസ് സംവിധാനം സ്റ്റാലിബ്രിഡ്ജ് സ്റ്റേഷനിൽ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രതിഷേധക്കാർ ഓവർ ഹെഡ് ലൈനിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടി വന്നത്.
Leave a Reply