ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

സ്‌കന്‍തോര്‍പ്പ്: ദൈവസിദ്ധമായ സര്‍ഗ്ഗവാസനകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ മാഞ്ചസ്റ്റര്‍ റീജിയണിന്റെ മത്സരങ്ങള്‍ ഇന്ന് സ്‌കന്‍തോര്‍പ്പ് കിംബര്‍ലി ആര്‍ട്‌സ് പെര്‍ഫോമിംഗ് സെന്ററില്‍ വെച്ച് നടക്കും. രാവിലെ കൃത്യം 9 മണിക്ക് റവ. ഫാ. റ്റോമി എടാട്ട് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠ നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാലു സ്റ്റേജുകളിലായി കലാമത്സരങ്ങള്‍ തുടര്‍ന്ന് അരങ്ങേറും. റീജിയണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കലാകാരന്മാരും കലാകാരികളും മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരവേദിക്ക് സമീപത്തായി നിരവധി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. സ്‌കന്‍തോര്‍പ്പ് വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയില്‍ നടക്കുന്ന ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭ്യമായിരിക്കും. ഡയറക്ടര്‍ റവ. ഫാ ബിജു കുന്നയ്ക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ അഡ്രസ്സ് : Kimberly Performing Arts Centre, Enderby Road, Scunthorpe, DN 17 2 JL.