ബേസില്‍ ജോസഫ്
വളരെ വ്യത്യസ്തവും എന്നാല്‍ വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് വീക്ക് എന്‍ഡ് കുക്കിംഗ് ഈ ആഴ്ചയില്‍ പരിചയപ്പെടുത്തുന്നത്. മംഗോളിയന്‍ കുസിന്‍ വളരെ പേരുകേട്ട കുസിന്‍ അല്ലാത്തതിനു കാരണം വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഓരോ ഡിഷിലും ചേര്‍ക്കാറുള്ളൂ അതുപോലെ വളരെ കുറച്ചു പച്ചക്കറികള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇതിനുള്ള കാരണം മംഗോളിയിലെ കാലാവസ്ഥ ആണ്. വളരെ ശക്തിയുള്ളതും നീണ്ടു നില്‍ക്കുന്നതും ആയ വിന്റര്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനുള്ള തടസ്സമാകുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മംഗോളിയയിലെ ശരാശരി താപനില -5 ആണ്. ഇപ്പോഴത്തെ താപനില മൈനസ് 35 -40 ആണ്. ഇനി മംഗോളിയന്‍ ബീഫ് ഫ്രൈയുടെ റെസിപിയിലേയ്ക്കു കടക്കാം

ചേരുവകള്‍

ബീഫ് 250 ഗ്രാം (വളരെ നേരിയ സ്ട്രിപ് ആയി അരിഞ്ഞത്
മുട്ട 1 എണ്ണം
കോണ്‍ ഫ്‌ലൗര്‍ 50 ഗ്രാം
കുരുമുളകുപൊടി 2 ടീസ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ 1 കെട്ട്
സോയ സോസ് 2 ടേബിള്‍ സ്പൂണ്‍
ഷുഗര്‍ 1 ടേബിള്‍ സ്പൂണ്‍
ഓയില്‍ 150 ml

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു മിക്‌സിങ്ങ് ബൗള്‍ എടുത്തു ബീഫ്, മുട്ട, കോണ്‍ ഫ്‌ലൗര്‍, കുരുമുളകുപൊടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഒരു ഫ്രയിംഗ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ബീഫ് വറത്തു എടുക്കുക. ഒരു ചെറിയ ബൌള്‍ എടുത്തു സോയസോസ് ഷുഗര്‍ അല്പം വെള്ളം എന്നിവ ചേര്‍ത്ത് ഷുഗര്‍ നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കുക. സ്പ്രിംഗ് ഓനിയന്‍ 2 രാ നീളത്തില്‍ അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി വെളുത്തുള്ളി വഴറ്റുക. ഇതിലേയ്ക്ക് വറത്തു വച്ച ബീഫ് ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക.വെളുത്തുള്ളിയുടെ സൌരഭം ബീഫില്‍ ചേരാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സോയസോസ് ഷുഗര്‍ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ സ്പ്രിംഗ് ഓനിയന്‍ ചേര്‍ത്ത് 2 മിനിട്ട് കുക്ക് ചെയ്ത് ചൂടോടെ റൈസിനൊപ്പം വിളമ്പുക. (സോയസോസിനു ഉപ്പുള്ളതിനാല്‍ ആവശ്യം എങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക