ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർജസ് ഹില്ലിൽ കുടുംബസമേതം താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണൻ മരണമടഞ്ഞു. 40 വയസ്സ് മാത്രമുള്ള മഞ്ജുവിന്റെ മരണത്തിന് കാരണം ക്യാൻസർ രോഗബാധയാണ്. യുകെയിലെ എൽ ആൻഡ് ടി ഗ്രൂപ്പ്‌ ഐടി കമ്പനിയായ എൽടിഐ മൈൻഡ്ട്രീയിൽ ജോലി ചെയ്തിരുന്ന മഞ്ജു. കുറേക്കാലമായി ക്യാൻസറിന്റെ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത് .

കങ്ങരപടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ ,പദ്‌മിനി ദമ്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് അലൻ ആലുവ പാങ്ങേത്ത് ലോയ്ഡ് ജോസ് എലിസബത്ത് ദമ്പതികളുടെ മകനാണ്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. അമേയയും നിലിയയും .

ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ റവ . ഫാ ആന്റണി ചുണ്ടെലിക്കാട്ടിൽ, വികാരി റവ ഫാ . ബിനോയ് നിലയാറ്റിങ്കൽ തുടങ്ങിയവർ ഹോസ്പൈസിൽ എത്തി ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ആദരാഞ്ജലി അർപ്പിക്കുകയും കുടുബാംഗംങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജം, ഹേവാർഡ്‌സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി ,ഹേവാർഡ്‌സ് ഹീത്ത് മിസ്മാ അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ തുടങ്ങിയവർ മഞ്ജുവിന്റെ ആകസ്മികമായ വേർപാടിൽ അനുശോചിച്ചു.

മഞ്ജു ഗോപാലകൃഷ്ണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അടുത്തിടെയുണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ, കഴിഞ്ഞദിവസം യുകെയിലെത്തി ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിൽ ബ്ലാക്ക് പൂളിലെ മലയാളി നേഴ്സ് മെറീന ആകസ്മികമായി മരണമടഞ്ഞിരുന്നു. കടുത്ത പല്ലുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ മെറീന പെട്ടെന്ന് മരിക്കുകയായിരുന്നു.