മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നൽകുന്നത്.
മഞ്ജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു… മഞ്ജു വാരിയർ പറയുന്നു.