ഷെഫീൽഡ്:- സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ തിരുനാളിനോടനുബന്ധിച്ച് തീർത്ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21 ന് ഞായറാഴ്ച ഷെഫീൽഡിൽ വച്ച് നടക്കും.

ഷെഫീൽഡ് സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്മെൻറും (എം.സി.വൈ.എം) സംയുക്തമായിട്ടാണ് തീർത്ഥാടന പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

ജൂലൈ 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഷെഫീൽഡ് സെന്റ്.തോമസ് മൂർ ദേവാലയത്തിൽ നിന്നും ആരംഭിച്ച് തീർത്ഥാടന പദയാത്ര സെന്റ്. പാട്രിക് ദേവാലയത്തിച്ചേർന്നതിന് ശേഷം വി.കുർബ്ബാനയും അതിനെ തുടർന്ന് അനുസ്മരണ സമ്മേളനവും, നേർച്ച വിളമ്പും നടത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുക്കർമ്മങ്ങൾക്ക് ചാപ്ലയിൻ റവ. ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. ജോൺസൺ മനയിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും. തീർത്ഥാടന പദയാത്രയിലും തിരുക്കർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുകൊള്ളുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

പദയാത്ര ആരംഭിക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St. Thomas Church,
S5 9NB.