ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ . ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ .രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം . അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത് .
തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും , ഇടവകകളിലും , കൂട്ടായ്മകളിലും നാം സന്തോഷം കണ്ടെത്തണം , സ്നേഹത്തിന്റെ കൂട്ടായ്മകളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നത് . കൂട്ടായ്മകളിലും ,കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമ്മം ചെയ്യപ്പെടണം .പ്രാർഥന നിരതയായ തിരുസഭയുടെ മുഖമാണ് യാമ നമസ്കാരങ്ങളിൽ പ്രകടമാകുന്നത് . യാമ പ്രാർഥനകളിലെ സജീവ പങ്കാളിത്തം തിരുസഭയിലെകുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത് . തുടർന്ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ . ഫാ. ഹാൻസ് പുതിയാകുളങ്ങര കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവർത്തന രീതികളെയും പറ്റി സംസാരിച്ചു . തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകൾ ,ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണം എന്നിവയും നടന്നു , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് ഇൻ ചാർജ് റെവ ഫാ ജോർജ് ചേലക്കൽ , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , റെവ ഡോ ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിലെയും കുടുബ കൂട്ടായ്മ റീജിയണൽ കോഡിനേറ്റേഴ്‌സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Leave a Reply