ഫാ.ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം സൃഷ്ടിക്കുകയും, രക്ഷിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യുന്നു. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്തുവാനാണ്.

തിരുവചനത്തിലും തിരുസഭയിലും നാമെല്ലാവരും ഒന്നാകണം. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച്, എല്ലാവരുടെയും പാപപരിഹാരമായി കുരിശില്‍ ബലിയായ ഈശോയിലൂടെ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കൂഞ്ഞാടിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. വചനത്തിന്റെ അമ്മയായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യവും നമുക്ക് ആവശ്യമാണ്. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസികളുടെ കലാ സാഹിത്യവാസനകളെ വചനാധിഷ്ഠിതമായി ഉജ്ജ്വലിപ്പിക്കുന്നതിനും, വചനം പ്രഘോഷിക്കുന്നതിനും അതിലൂടെ വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടവക മത്സരങ്ങള്‍ക്കുശേഷം വിവിധ റീജിയണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 850 ആളുകളാണ് വിവിധ ഇനങ്ങളില്‍ 9 സ്റ്റേജുകളിലായി മത്സരിച്ചത്. പ്രോട്ടോ സിഞ്ചെല്ലുസ് ഫാ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., രൂപതാ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ.ജോസഫ് വെമ്പാടുംതറ വി. സി., ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. സിറിള്‍ എടമന എസ്. ഡി. ബി., ഫാ. ജിനോ അരിക്കാട്ട് എം. സി.ബി. എസ്., ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ.സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം, സി. എസ്.റ്റി., ഫാ. ഫാന്‍സുവ പത്തില്‍, സി. മേരി ആന്‍ സി. എം. സി., സി. ലീനാ മേരി എസ്. ഡി. എസ്.,
സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. നവ്യ കോഴിമലയില്‍ ഡി. എസ്. എഫ്. എസ്., സി. മിനിപുതുമന ഡി. എസ്. എഫ്. എസ്., സി. ബിജി തോണിക്കുഴിയില്‍ ഡി. എസ്. എച്ച്. എസ്.,ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്, കോര്‍ കമ്മറ്റി അംഗങ്ങളായ റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, ജോജി മാത്യു, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ അടക്കമുള്ള വ്യക്തികളാണ് വിധികര്‍ത്താക്കളായിരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ബൈബിള്‍ കലോത്സവത്തിന് തിരശ്ശീല വീണത്.