അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.ബ്രോംലി പാരീഷ് ചാപ്ലിന്‍ ഫാ.സാജു പിണക്കാട്ട് കപ്പൂച്ചിന്‍ പിതാവിനെ അനുധാവനം ചെയ്തു.

ബ്രിട്ടനില്‍ സീറോ മലബാര്‍ രൂപതാ സംവിധാനം വരുന്നതിനു മുമ്പായി അതിരൂപതയുടെ കീഴില്‍ ഉള്ള വിവിധ മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും,മാറി മാറി വന്ന അജപാലക ശുശ്രുഷാ സംവിധാനത്തെപറ്റിയും താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ ശ്രേഷ്ഠ അജപാലകനായ ആര്‍ച് ബിഷപ്പ് മാര്‍ പീറ്റര്‍ സ്മിത്ത്,ശ്രാമ്പിക്കല്‍ പിതാവിനോട് വളരെ താല്പര്യപൂര്‍വ്വവും, വിശദമായും സംസാരിക്കുവാനും ബ്രോംലിയിലെ മലയാളികളുടെ ഒത്തൊരുമയും കൂട്ടായ ശ്രമങ്ങളും അവിടുത്ത പാരീഷ് പ്രവര്‍ത്തനങ്ങളെ പറ്റിയും പ്രശംശിക്കുവാനും ആര്‍ച്ച് ബിഷപ്പ് സമയം കണ്ടെത്തിയത് സഭാ മക്കളോട് കാണിക്കുന്ന പ്രത്യേക ശ്രദ്ധയും താല്‍പ്പര്യവും ഒന്ന് മാത്രമായിരുന്നു. ആര്‍ച്ച് ബിഷപ്പ് പുതിയ രൂപതക്കും ജോസഫ് പിതാവിനും ആശംസകളും നേര്‍ന്നു.

SRA 2

ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററില്‍ എത്തിയ പിതാവിനെ ചാപ്ലിന്‍ ഫാദര്‍ സാജു പിണക്കാട്ടിന്റെയും,പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒന്നായിച്ചേര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് പിതാവിനെ ആനയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം,കുടുംബങ്ങളില്‍ അനിവാര്യമായ ഐക്യത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാര്‍ത്ഥനകളുടെയും ആവശ്യകതകളെയും അതിശക്തമായി ബോധവല്‍ക്കരണവുമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തില്‍ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തെയും, പ്രവര്‍ത്തനങ്ങളെയും പ്രശംശിച്ച പിതാവ് ഈ സമൂഹത്തിന്റെ പ്രയത്നങ്ങള്‍ ഒരു ഇടവക സംവിധാനത്തിലേക്കുള്ള പ്രയാണത്തിന് ഇടയാകട്ടെ എന്നാശംസിക്കുമ്പോള്‍ ഏവരും കയ്യടിയോടെയാണ് പിതാവിന്റെ വാക്കുകളെ സ്വീകരിച്ചത്. ഇടവക സമൂഹത്തിന്റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തുവാന്‍ പ്രത്യേകം താല്‍പ്പര്യം എടുക്കുകയുണ്ടായി.തുടര്‍ന്ന് നടന്ന സ്നേഹവിരുന്ന് ആശീര്‍വദിച്ച സ്രാമ്പിക്കല്‍ പിതാവ് സഭാ മക്കളോടൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു. രൂപതാദ്ധ്യക്ഷനോടൊപ്പം രൂപതയുടെ സെക്രട്ടറി അച്ചനും ബ്രോംലി ഇടയ സന്ദര്‍ശനത്തില്‍ ഉടനീളം പങ്കു ചേര്‍ന്നു.

SRA 3

മാസ്സ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അംഗങ്ങളുടെയും ഭവനം മൂന്ന് ദിവസങ്ങളിലായി സന്ദര്‍ശനം നടത്തുകയും, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും വെഞ്ചരിക്കുകയും ചെയ്ത പിതാവ് ഓരോ കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും, വ്യക്തിപരമായി മനസ്സിലാക്കുവാനും കാണിച്ച വിശാല മനസ്‌കതയും,ആല്മീയ സാന്നിദ്ധ്യവും, അതീവ താല്‍പ്പര്യവും,ഏവര്‍ക്കും ആഹ്‌ളാദവും,അനുഗ്രഹവും പകരുന്നതായി.

പുതു സ്വപ്നങ്ങളിലേക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ പിതാവിന്റെ ഇടയ സന്ദര്‍ശനം ബ്രോംലിക്കു അനുഗ്രഹങ്ങളും പുത്തന്‍ ഉണര്‍വും നല്‍കി കഴിഞ്ഞു.സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്കും അവ പകരുവാന്‍ പിതാവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ബ്രോംലിയും അതിന്റെ ഭാഗഭാക്കാവും.