മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെയുടെ സ്റ്റേജിലെത്തി. ആകാംഷകള്‍ ഒട്ടുമില്ലാതെ ആയിരത്തോളം വരുന്ന പ്രിയ വായനക്കാരുടെ മുമ്പില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞുതുടങ്ങിയതിങ്ങനെ. ഒരു കാലത്ത് ഞാനും ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞിരുന്നു. അതും സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ആതുരസേവന രംഗത്ത് സേവനങ്ങള്‍ മാത്രം കൈമുതലായ നെഴ്‌സുമാര്‍. അവര്‍ നമുക്ക് കൈമുതലാണ്. അവരുടെ ആകുലതകള്‍.. വിഷമങ്ങള്‍… എല്ലാം മനസിലാക്കേണ്ട വിഷയമാണ്.. ഇത് ഞാന്‍ നേരിട്ട് കണ്ടുറപ്പിച്ചതാണ്. ഇത് നന്നായി മനസ്സിലാക്കിയ ഒരു ജനകീയ പത്രത്തിന്റെ രണ്ടാമത് വാര്‍ഷിക ദിനത്തില്‍ പങ്കു ചേരുന്നത് തികച്ചും അഭിമാനപൂരിതമാണ്. മലയാളം യുകെ, ധാര്‍മ്മീകതയില്‍ വളരുന്ന ഒരു പത്രമെന്ന നിലയില്‍ അതിന്റെ വളര്‍ച്ച ദൂരത്ത് നിന്ന് നോക്കിക്കാണുന്ന ഒരു സമൂഹം കത്തോലിക്കാ സഭയിലും അതിനു പുറത്തും നമുക്ക് കാണാം. ഒരു മാധ്യമമെന്ന നിലയില്‍ മലയാളം യുകെ വളരുമ്പോള്‍ അവര്‍ പരിശുദ്ധ കത്തോലിക്കാ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അര്‍ഹിക്കുന്ന എല്ലാവരെയും അവര്‍ ആദരിക്കുന്നു… അകല്ചയില്ലാതെ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നു..
ഞാന്‍ പരിചയപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മുഖം.. അതില്‍ ഞാന്‍ വിശ്വസിക്കുന്നു.
അദ്ധ്യാത്മീകതയില്‍ ഞാന്‍ ഉള്‍പ്പെട്ട സമൂഹം വളരാന്‍ മലയാളം യു കെ കാണിക്കുന്ന ശുഷ്‌കാന്തിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ആയിരത്തിലധികം പേര്‍ പങ്കെടുത്ത് മനോഹരമാക്കിയ മലയാളം യു കെ അവാര്‍ഡ് നൈറ്റ്. യു കെ മലയാളികള്‍ ഇതിന് മുമ്പ് കാണാത്ത സംഗീത വിരുന്ന്…. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ വൈകുന്നേരം ആറ് മണിക്ക് തന്നെ അഭിവന്ദ്യ പിതാവെത്തി. ആഘോഷങ്ങളും ആചാരവെടികളുമില്ലാതെ അഭിവന്ദ്യ പിതാവ് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റിL ആഗതനായപ്പോള്‍ വിശിഷ്ടാതിഥിയായി പുലിമുരുകന്‍ ധന്യമാക്കിയ വൈശാഖും കൂടി ഒന്നിച്ചപ്പോള്‍ എങ്ങും ആരവങ്ങള്‍ മാത്രം..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനങ്ങളോടൊപ്പം സഞ്ചരിച്ച് യുകെയിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മലയാളം യുകെയുടെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് പ്രതിക്ഷിച്ചതിലും ഭംഗിയായി എന്ന് കാണികള്‍ വിലയിരുത്തുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമായി നാല്‍പ്പതോളം പരിപാടികളുമായിട്ടാണ് മലയാളികള്‍ മലയാളം യുകെയൊടൊപ്പം ചേര്‍ന്നത്. ഇതിന്റെ പകുതി പോലും ഞങ്ങള്‍ പ്രതീക്ഷില്ല എന്നു പറഞ്ഞ് കാണികള്‍ മടങ്ങി.

മലയാളം യു കെ. വളരുന്ന ഒരു മലയാളം പത്രം.
സത്യങ്ങള്‍ വളച്ചൊടിക്കാതെ !