ജെഗി ജോസഫ്

പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സവിശേഷമായ ഒരു യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മരിയന്‍ മിനസ്ട്രി. ഒക്ടോബര്‍ മാസം മുഴുവന്‍ പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കാന്‍ മരിയന്‍ മിനിസ്ട്രി എല്ലാ കത്തോലിക്കാ വിശ്വാസികളെയും ആഹ്വാനം ചെയ്തിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ മാതാവിന്റെ ശക്തമായ സംരക്ഷണം നേടുന്നതിനാണ് ഈ മാസം വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകുയം ചെയ്യുന്നതെന്ന് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് പറഞ്ഞു.’പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല’ (മര്‍ക്കോസ് 9: 29) എന്ന യേശുവിന്റെ വചനങ്ങളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് ആധാരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ മാസത്തില്‍ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് തിരുസഭയുടെ നന്മയ്ക്കായി ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ഒരു നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ഒരു ത്രിത്വസ്തുതിയും ചൊല്ലണം. ഓരോരുത്തരുത്തര്‍ക്കും ലഭിക്കുന്ന ആത്മപ്രചോദനം അനുസരിച്ച് എത്ര തവണ വേണമെങ്കിലും പ്രാര്‍ത്ഥന ചൊല്ലുകയും ഉപവസിക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www. mariantimesworld.org.