കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്ന പ്രിയപ്പെട്ട നാട്ടുകാരോട് ഐക്യപ്പെട്ട് എല്ലാ പ്രവാസികളും പ്രാര്‍ത്ഥിക്കണമെന്നും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് ആഹ്വാനം ചെയ്തു. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തി താങ്ങി നിര്‍ത്തേണ്ട അവസരമാണിതെന്നും ദൈവശിക്ഷയാണ് എന്നെല്ലാം പറഞ്ഞ് പരസ്പരം പഴിചാരാതെ ഒരു മനസ്സോടെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി കേരളത്തിനായി കൈ കോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സന്ദര്‍ഭത്തില്‍ ഓണോഘോഷങ്ങളും തിരുനാള്‍ ചെലവുകളും മാറ്റിവച്ച് ആ തുക ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്ല മനസ്സോടെ നല്‍കുന്നതാണ് പരസ്‌നേഹം പ്രഘോഷിക്കുന്ന ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം. ചെറുതും വലുതുമായ പ്രെയര്‍ ഗ്രൂപ്പുകളും, അസോസിയേഷനുകളും തങ്ങളാല്‍ കഴിയുന്ന തുക ജനത്തിന്റെ ആശ്വാസത്തിനായി നല്‍കുവാന്‍ മുന്നോട്ടു വരണം. മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭവാന ചെയ്യുന്നുണ്ടെന്നും ബ്രദര്‍ തോമസ് പറഞ്ഞു. താല്പര്യമുള്ളവര്‍ക്ക് മരിയന്‍ മിനിസ്ട്രിയോട് ചേര്‍ന്നോ നേരിട്ടോ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. മരിയന്‍ മിനിസ്ട്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെപ്പറയുന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

HSBC
A/c Name: Marian Prayer Fellowship
Account Number: 22653044
Sort Code: 40-20-30

If paying by Cheque please send to:
Marian Ministry, 4 Magnolia Avanue, Exeter, EX2 6DJ
Please contact: 07809502804, 07460499931