ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: കുടുംബ ജീവിതത്തിനൊരുങ്ങുന്ന യുവതീയുവാക്കാള്‍ക്ക് ആത്മീയ മാനസിക ഒരുക്കം നല്‍കുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ജൂണ്‍ 23-25 (വെള്ളി- ഞായര്‍), സെപ്തംബര്‍ 20-22 (ബുധന്‍, വെള്ളി), ഡിസംബര്‍ 15-17 (വെള്ളി – ഞായര്‍) ദിവസങ്ങളില്‍ നടക്കും. ആദ്യദിനം രാവിലെ 10.30-ന് ആരംഭിക്കുന്ന സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് : Savio House, Ingersley Road, Bollington, SK 10 SRW.

മൂന്ന് ദിവസം താമസിച്ചു പങ്കെടുക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനത്തില്‍ പൂര്‍ണമായും പങ്കെടുക്കുന്നവര്‍ക്ക് കോഴ്സിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മുഖചിത്രം ഉള്‍പ്പെടുന്ന പാസ്പോര്‍ട്ട് പേജിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്. ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് മാക്ലസ് ഫീല്‍ഡ് സ്റ്റേഷനാണ് സെമിനാര്‍ നടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ളത്. അവിടെ നിന്ന് ടാക്സിയില്‍ Savio Homeല്‍ എത്തിച്ചേരാവുന്നതാണ്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളും വിവാഹം ആശീര്‍വദിക്കുന്നതിന് മുമ്പ് ദമ്പതികള്‍ ഈ വിവാഹ സെമിനാറില്‍ സംബന്ധിച്ചിരിക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കപ്പെടാറുണ്ട്. ഈ സെമിനാറില്‍ ലഭിക്കുന്ന അറിവുകളും പരിശീലനവും ഭാവി ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാണെന്നാണ് കോഴ്സില്‍ പങ്കെടുത്തിട്ടുള്ളവര്‍ നല്‍കുന്ന പ്രതികരണം. കുടുംബ ജീവിതത്തില്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ യുവതി – യുവാക്കളെ ആത്മീയമായും മാനസികമായും ഒരുക്കുകയാണ് വിവാഹ ഒരുക്ക സെമിനാറിന്റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മെത്രാനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റിന്റെ ചുമതല വഹിക്കുന്ന റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ്, റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി എന്നിവരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട അഡ്രസ്സ് :

Rev. Dr. Sebastian Namattathil
Director, Family Apostolate
Syro Malabar Eparchy of Great Britain
St. Ignatius Squire
Preston, PR1 1IT, UK
Mobile – 0044 – 07481796817, email : [email protected]