ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വളരെയധികം ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽ സാൽമണ് ഒന്നാം സ്ഥാനമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സാൽമണിൻറെ ലഭ്യത കുറയുന്നത് രാജ്യത്ത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് രാജ്യത്തിൻറെ ആഹാര രീതി , സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം തുടങ്ങിയ വിവിധ മേഖലകളെ സാരമായി ബാധിക്കും. യുകെയിലെ ഒരു പ്രധാന വ്യവസായമായ സാൽമണിന്റെ ലഭ്യത കുറയുന്നത് മത്സ്യബന്ധന മത്സ്യകൃഷി വ്യവസായ മേഖലയിൽ വൻ തൊഴിൽ നഷ്ടത്തിന് കാരണമാവും. ഒമേഗ – 3 ഫാറ്റി ആസിഡ് ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് സാൽമൺ മത്സ്യം അതിൻറെ പോഷക മൂല്യത്തിന് പേരുകേട്ടതാണ് .


വർഷംതോറും സാൽമൺ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് യൂകെ ഉൾപ്പെടെ സൽമാൻ മത്സ്യത്തെ ആശ്രയിക്കുന്ന രാജ്യങ്ങളെ വൻ പ്രതിസന്ധിയിലാക്കും. സമുദ്രത്തിലെ താപനില ഉയർന്നതും സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതുമാണ് സാൽമൺ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്കോട്ട് ലൻഡിൽ 17 ദശലക്ഷം സാൽമൺ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാൽമൺ കൃഷിയിൽ വൻതോതിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ആവാസ മേഖലയിലെ താപ നില ഉയരുന്നതും മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു എന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദശകത്തിൽ വ്യാപകമായി സാൽമൺ കൃഷി ചെയ്യുന്ന യുകെ, നോർവേ, ക്യാനഡ എന്നീ രാജ്യങ്ങളിൽ മാത്രം 865 ദശലക്ഷം സാൽമൺ മത്സ്യങ്ങൾചത്തതായി ആണ് കണ്ടെത്തിയിരിക്കുന്നത്. സാൽമണുകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റി കൃത്രിമമായി ക്രമീകരിച്ച സാഹചര്യങ്ങളിൽ വളർത്തുന്നതാണ് പ്രശ്നങ്ങൾക്ക് ഒരു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്