ന്യൂസ് ഡെസ്ക്
ലെസ്റ്ററിൽ വൻസ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകുന്നേരം 7.19നാണ് സിറ്റിയുടെ നോർത്ത് ഭാഗത്തായി വൻ ശബ്ദത്തോടെ ഉള്ള പൊട്ടിത്തെറി ഉണ്ടായത്. ഹിംഗ് ലി റോഡ് ഏരിയയിലാണ് സംഭവം. കാർസിൽ സ്ട്രീറ്റും ഹിംഗ് ലി റോഡും അടച്ചിരിക്കുകയാണ്. എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് പാഞ്ഞെത്തിയിട്ടുണ്ട്. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് ഉണ്ട്. മേജർ ഇൻസിഡെൻറ് എന്ന് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പോലീസ് നല്‍കിയ അപ്ഡേറ്റ് അനുസരിച്ച് നാലു പേര്‍ക്ക് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്ന ഏരിയയിലേക്ക് പോകുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഹിംഗ് ലി റോഡിലെ പോളിഷ് മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് ആദ്യ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിനാളങ്ങൾ വളരെ ഉയരത്തിൽ സ്ഫോടനത്തെ തുടർന്ന് ഉണ്ടായി. പരിസര പ്രദേശങ്ങളിലെ ഷോപ്പുകളും വീടുകളും കുലുങ്ങി വിറച്ചു. ജനങ്ങൾ പരിഭ്രാന്തരായി പുറത്തേയ്ക്കോടി. ലോൻഡിസ് ഷോപ്പ് തീ പിടിത്തത്തിൽ കത്തി നശിച്ചതായി പോലീസ് ഇപ്പോൾ ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Leave a Reply