സ്വന്തം ലേഖകൻ

ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തുന്നതിനായി 2018ൽ ആയിരുന്നു എൻ എച്ച് എസ് റെസല്യൂഷൻ ഒരു പദ്ധതി കൊണ്ടുവന്നത്. ഇതിനായി ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിലൂടെ 132 ട്രസ്റ്റുകളിൽ 75 എണ്ണത്തിന് ഫണ്ട്‌ ലഭ്യമായിരുന്നു. അതിലൊന്നാണ് ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് (സാത്ത്). 2018ൽ 1 മില്യൺ ധനസഹായം ഇവർക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഏകദേശം 900 കുടുംബങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു അന്വേഷണം നടത്തണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങളും മൂന്നു അമ്മമാരും മരണപ്പെട്ടു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇൻസ്പെക്ടർമാർ ഇത് വിലയിരുത്തുമ്പോളാണ് പണം ട്രസ്റ്റിന് ലഭിക്കുന്നത് . കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തി. അതിനാൽ ലഭിച്ചത് തുക തിരികെ നൽകുമെന്ന് സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ബാർനെറ്റ് പറഞ്ഞു.

“ഞങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ” ബാർനെറ്റ് പറഞ്ഞു. എൻ‌എച്ച്എസ് പ്രസവ സേവനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാൻ മുൻ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹണ്ട് മന്ത്രിമാർക്ക് ഒരു കത്തെഴുതി. കെയർ ക്വാളിറ്റി കമ്മീഷൻ മറ്റേണിറ്റിയും സുരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ഒരു നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒരു പരിശോധനയിൽ പ്രിൻസസ് റോയൽ ഹോസ്പിറ്റലിന്റെ എ & ഇ ഡിപ്പാർട്ട്‌മെന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സ് ജോലിയിൽ ഇല്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച യോഗം ചേരുമ്പോൾ ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പ് ബോർഡ് ഇതൊക്കെ ചർച്ച ചെയ്യും.