മാവേലിക്കര: മോഷണത്തിനിടെ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ്‌ സ്വദേശിയായ ഒന്നാം പ്രതി ലബിലു ഹുസൈന്‌(39) വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹുസൈനെ(24) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പ്രായം പരിഗണിച്ചാണ്‌ രണ്ടാം പ്രതിയെ വധശിക്ഷയില്‍നിന്ന്‌ ഒഴിവാക്കിയത്‌.

മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതിയുടേതാണ്‌ വിധി. 2019 നവംബര്‍ 11 ന്‌ കോടുകുളഞ്ഞി കരോട്‌ ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍(കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി(ലില്ലി-68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്‌ വിധി.

ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന്‌ മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരുവരെയും തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം 45 പവന്‍ സ്വര്‍ണവും 17,000 രൂപയുമായി കടന്ന പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. നവംബര്‍ ഒന്നിന്‌ ആരംഭിച്ച വിചാരണ കഴിഞ്ഞ 25 നാണ്‌ പൂര്‍ത്തിയായത്‌. കേസില്‍ 60 സാക്ഷികളെ വിസ്‌തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി എ.പി.പി: എസ്‌. സോളമന്‍, സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി.