മലയാളികളായ സംഗീതപ്രേമികളുടെ നിത്യ രോമാഞ്ചമായ ബാബുരാജ് പാടിയ ഗസല്‍ ഗാനങ്ങള്‍ ഈണം തീര്‍ക്കുന്ന സായംസന്ധ്യയില്‍ യുകെ മലയാളികളിലെ കലാപ്രേമികള്‍ ഇന്ന് കെറ്ററിംഗില്‍ ഒത്തു ചേരുന്നു. ഓരോ കലാപരിപാടികളും മലയാളിക്ക് ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസനാട്ടിലെ കലാപരിപാടികള്‍. അത്തരത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് യുകെയിലെ നൃത്തങ്ങളുടെയും, പാട്ടിന്റെയും തറവാടായ TUNE OF ARTS ന്റെ മയൂരാഫെസ്റ്റ്. കാലങ്ങള്‍ പല കലകളും മായിച്ചുകളയുമെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്ത നന്മയുള്ള കലാകര്‍മ്മങ്ങള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും. മരിക്കാത്ത ഓര്‍മ്മകളായി. അങ്ങനെ യുകെ മലയാളികളുടെ മനസ്സില്‍ ഞങ്ങള്‍ നല്കിയ കടപ്പാടിന്റെ കണക്കുപുസ്തകത്തിന്റെ നേര്‍ചിത്രമാണ് മയൂരഫെസ്റ്റ്. യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന മയൂരാഫെസ്റ്റ് 2018 ഏപ്രില്‍ 21ന് നോര്‍ത്താംപ്ട്ടണ്‍ഷെയറിലെ കെറ്ററിങ്ങില്‍ നടത്തപ്പെടും.
മയൂരാഫെസ്റ്റ് 2018 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കലയില്‍ കഴിവുറ്റവരും അതിലുപരി മലയാളിയുടെ കലാസംസ്‌കാരത്തെയും ജീവിതരീതികളെയും നമ്മളില്‍നിന്ന് നഷ്ടപ്പെടാതെ വരുംതലമുറയുടെ വഴികാട്ടികളായി നില്‍ക്കുന്നവര്‍ തന്നെയാണ്. നമ്മളില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം കലകളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നു. നമ്മളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പിറന്ന നാടിന്റെ ഓര്‍മ്മകളിലേക്ക് താളുകള്‍ മറിക്കുമ്പോള്‍ ഈ സയഹ്ന്‌ന വേദി നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.
TUNE OF ARTS ഒരുക്കുന്ന മയൂരാഫെസ്റ്റ് 2018ല്‍ ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന ഗാനോപഹാര നിമിഷങ്ങളിലൂടെ നമ്മളുടെ സ്വന്തം ബാബുക്കായെ അനുസ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഖല്‍ബിലെ സംഗീത രത്‌നങ്ങളായ ‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഒരു പുഷ്പം മാത്രം, താമസമെന്തേ വരുവാന്‍, തുടങ്ങിയ അനവധി പാട്ടുകള്‍ വ്യത്യസ്തമായ ലൈവ് ഗസലിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ എത്തിക്കുന്നു.
യുകെയിലെ അറിയപ്പെടുന്ന തബല മാന്ത്രികനും നാടകസംവിധായകനും അഭിനയ സാമ്രാട്ടുമായ മനോജ് ശിവയോടൊപ്പം പ്രശസ്ത കീബോഡിസ്റ്റായ ടൈറ്റസും സംഘവും ചേര്‍ന്നൊരുക്കുന്ന ഈ ഗസല്‍ ഗാനസന്ധ്യ ഗാനപ്രേമികള്‍ക്ക് സംഗീത ലഹരി പകരും. ഗസല്‍ പാട്ടിനൊപ്പം യുകെയില്‍ അറിയപ്പെടുന്ന നര്‍ത്തകി മിന്നാ ജോസിന്റെ ( സാലിസ്ബറി) പ്രകടനം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും വളരെയധികം കലാകാരന്മാരും കലാകാരികളും ഈ മയൂരഫെസ്റ്റ് വിരുന്നില്‍ പങ്കെടുക്കുന്നു. ബര്‍മിങ്ഹാമില്‍ നിന്നെത്തുന്ന അലീന സെബാസ്റ്റ്യന്‍ & ടീം, കെറ്ററിങ്ങില്‍നിന്നും സ്റ്റെഫാനോയും സംഘവും തുടങ്ങി അനേകം കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും. ഈസ്റ്റ്മിഡ്‌ലാന്‍സിന്റെ പ്രശസ്ത നൃത്ത അധ്യാപന സ്‌കൂള്‍ ആയ ‘നടനം നൃത്ത വിദ്യാലയം’ മയൂരഫെസ്റ്റിലെ നൃത്ത പരിപാടികളുടെ വലിയൊരു പങ്കുവഹിക്കുന്നു. നടനം നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുകാരിയും പ്രധാനാദ്ധ്യാപികയുമായ ജിഷാ സത്യനെ ഈ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
കണ്ണിനും കാതിനും മനസ്സിനും കുളിര്‍മ്മയേകുന്ന ഈ പരിപാടിയുടെ തുടക്കം കെറ്ററിങ്ങിന്റെ നര്‍ത്തകിയായ ലക്ഷ്മിയുടെ ഗണപതി സ്തുതിയോടെയാണ്. യുകെയിലെ തിരക്കിട്ട ജീവീതത്തിനിടയിലും കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും കലാകാരന്മാരോടും TUNE OF ARTS ന്റെ നന്ദിയും കടപ്പാടും അറിച്ചുകൊള്ളുന്നു.
ഇന്ന് കൃത്യം മൂന്നുമണിക്ക് പരിപാടികള്‍ കലാപരിപാടികള്‍ ആരംഭിക്കും. ഈ അനുഗ്രഹമുഹൂര്‍ത്തത്തിനും കലാകാരന്മാരുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു പങ്കാളികളാകുവാന്‍ നല്ലവരായ നിങ്ങള്‍ ഏവരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്
Ajith Paliath (Sheffield) 07411708055, Sebastain Birmingham – 07828739276, Sujith kettering 07447613216, Titus (Kettering) 07877578165, Biju Nalapattu 07900782351, Prem Northampton- 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Toni Kettering 07428136547,
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ.
ഈ അഡ്രസില്‍ എത്തിയതിനു ശേഷം ആംബുലന്‍സ് സ്റ്റേഷന്റെ തൊട്ടടുത്ത കാര്‍പാര്‍ക്കിങ്ങില്‍ പാര്‍ക്കു ചെയ്യുക. ഒരു പൗണ്ട് നിരക്കില്‍ ദിവസം മുഴുവനും കാര്‍ പാര്‍ക്കിങ്ങിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പരിപാടി കമ്മറ്റി അംഗങ്ങളില്‍ നിന്നു അറിയാവുന്നതാണ്. തികച്ചും സൗജന്യമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഹാളില്‍ ലഭിക്കും.
ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/
Leave a Reply