പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ റിമ കല്ലുങ്കലിന്റെ നേതൃത്വത്തില്‍ യു കെ യില്‍ നടക്കുന്ന ” മഴവില്‍ മാമാങ്കത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ റെസ്റ്റോറന്റില്‍ വച്ച് മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീ.ഫിലിപ്പ് എബ്രഹാം പ്രമുഖ മലയാളിയും മുന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ.ടി.ഹരിദാസിന് ആദ്യ ടിക്കറ്റ് നല്‍കി ഉദഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് ലെസ്റ്ററിലും മൂന്നിന് ലണ്ടനിലും വച്ച് നടക്കുന്ന നൃത്ത സംഗീത മെഗാ ഷോയില്‍ റിമാകല്ലുങ്കലിനെ കൂടാതെ നിരവധി പ്രശസ്ത കലാകാരന്മാരാണ് അണിനിരക്കുന്നത്.
പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ആദ്യമായാണ് യുകെയുടെ മണ്ണില്‍ ഇത്തരമൊരു നൃത്തവിസ്മയം ഒരുക്കുന്നത്. പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഇന്ത്യന്‍ ഐഡല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന മികച്ച വയലിനിസ്റ്റും ഗായികയുമായ ലക്ഷ്മി ജയന്‍, നാടന്‍ പാട്ടുകളുടെ രാജകുമാരി പ്രസീത, പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മനോജ് തുടങ്ങിയവര്‍ വേദിയില്‍ സംഗീത വിസ്മയമൊരുക്കും,
കണ്ടമ്പററി ഡാന്‍സ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘമാണ് റീമ കല്ലിങ്കല്‍ നയിക്കുന്ന ‘മാമാങ്കം’. പ്രസ്തുത സ്‌കൂളിലെ നര്‍ത്തകീ നര്‍ത്തകരും വേദിയില്‍ അണിനിരക്കും. പൂര്‍ണ്ണമായും സാമൂഹ്യസേവനം ലക്ഷ്യമാക്കി പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും സഹായമെത്തിക്കാനായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണുകള്‍ക്ക് കൗതുകവും കാതുകള്‍ക്ക് കുളിര്‍മയേകുന്നതുമായ സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകന്‍മാരും ഒത്തുചേരുന്ന വര്‍ണ്ണ ശബളമായ സംഗീത നൃത്ത ‘മഴവില്‍ മാമാങ്ക’ത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.
ടിക്കറ്റുകള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ www.wmfuk.org എന്ന വെബ് സൈറ്റിലും. shop.kushlosh.com എന്ന വെബ് സൈറ്റിലും ലഭ്യമാണ്.











Leave a Reply