വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്ന മീ ടൂ ക്യാംപെയിനില്‍ കൂടുതല്‍ തുറന്നുപറച്ചിലുകള്‍. അമേരിക്കന്‍ ജിനാസ്റ്റിക് ടീം ഡോക്ടര്‍ തന്നെ പീഡിപ്പിച്ചതായി ഒളിമ്പിക്‌സില്‍ രണ്ട് തവണ മെഡല്‍ നേടിയ മക് കൈല മറോണി വെളിപ്പെടുത്തി. ചെറുപ്പത്തില്‍ ജിനാംസ്റ്റിക് ടീമിലെത്തിയതു മുതല്‍ തന്നെ പീഡിപ്പിക്കാന്‍ ആരംഭിച്ച ഡോക്ടര്‍ പിന്നീട് അത് തുടരുകയായിരുന്നുവെന്ന് മറോണി വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ജിംനാസ്റ്റിക് ടീമിന്റെ ഡോക്ടറായിരുന്ന ഡോ.ലാറി നാസറിനെതിരെയാണ് മറോണി ആരോപണം ഉന്നയിച്ചത്.

മൂന്ന് വര്‍ഷത്തോളം ടീം ഡോക്ടറായിരുന്ന ഇയാള്‍ ഇപ്പോള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കുറ്റത്തിന് മിഷിഗണ്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. 125 സ്ത്രീകള്‍ ഉന്നയിച്ച ലൈംകാരോപണങ്ങളില്‍ ഇയാള്‍ക്കെതിരെ വിചാരണ നടപടികളും നടന്നുവരികയാണ്. ട്വിറ്ററില്‍ എഴുതിയ നീണ്ട കുറിപ്പിലാണ് മറോണിയുടെ തുറന്നുപറച്ചില്‍. ടെക്‌സാസില്‍ അമേരിക്കന്‍ നാഷണല്‍ ടീം ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയതു മുതലാണ് ഇയാള്‍ ചൂഷണം ആരംഭിച്ചതെന്ന് മറോണി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുപ്പത് വര്‍ഷമായി രോഗികളില്‍ ചെയ്യുന്ന ചികിത്സകളാണെന്ന് പറഞ്ഞാണ് ഡോ.നാസര്‍ അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതും പീഡിപ്പിച്ചതും. ഇതേ ‘ചികിത്സ’ തന്റെ കരിയറില്‍ ഉടനീളം ഇയാള്‍ തുടര്‍ന്നു. 2011ല്‍ ജപ്പാനിലേക്കുള്ള യാത്രയില്‍ തനിക്ക് ഡോക്ടര്‍ ഉറക്കഗുളിക തന്നുവെന്നും പിന്നീട് ടോക്യോയിലെത്തിയപ്പോല്‍ ഹോട്ടല്‍ മുറിയിലെത്തി തന്നെ പീഡിപ്പിച്ചുവെന്നും താരം വ്യക്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിയും ടീം ഇനത്തില്‍ സ്വര്‍ണ്ണവും നേടിയ താരമാണ് മറോണി.