ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,പ്രൊപ്പോസഡ്‌ മിഷൻ , മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതനായ ഇരുപത്തി നാലോളം പ്രശസ്തരായ വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഗ്രാൻഡ് മിഷൻ ഈ ആഴ്ച്ചാവസാനത്തിൽ തുടങ്ങി വലിയ ആഴ്ച അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക [പ്രാർത്ഥനകളും നടന്നു വരുന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും ,99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . വിവിധ ഇടവക , മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ