ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ 58 – മത്തെ പ്രധാനമന്ത്രിയായി കെയർ സ്റ്റാമർ ചരിത്രം കുറിച്ച്‌ അധികാരമേറ്റെടുത്തു. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നത്. ഇതുവരെ അഭിമുഖങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഭാര്യ വിക്ടോറിയ സ്റ്റാർമറിനെ കുറിച്ച് പറഞ്ഞു. താൻ പ്രധാനമന്ത്രി ആയതിന് ശേഷവും ഇതിൽ മാറ്റം വരില്ലെന്ന് കെയർ സ്റ്റാർമർ പറയുന്നു. അഭിഭാഷകരായി പരിശീലനം നേടിയ ഇരുവരും 2007-ൽ വിവാഹിതരാവുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും കെയർ സ്റ്റാർമറുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ എല്ലാം തന്നെ വിക്ടോറിയ താങ്ങായി കൂടെ ഉണ്ടായിരുന്നു. വിജയ പ്രസംഗം നടത്തിയപ്പോഴും, പ്രധാനമന്ത്രിയായി ഡൗണിംഗ് സ്ട്രീറ്റിൽ തൻ്റെ ആദ്യ ചുവടുകൾ വെച്ചപ്പോഴും വിക്ടോറിയ കെയർ സ്റ്റാർമറിന് ഒപ്പം ഉണ്ടായിരുന്നു. റിഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി ടോറി കോൺഫറൻസിൽ ഒരു പ്രസംഗത്തിലൂടെ തന്നെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ടതമായി ലേഡി വിക്ടോറിയ അഭിമുഖങ്ങളൊന്നും നൽകിയിട്ടില്ല.

അഭിഭാഷക ആയി പരിശീലനം നേടിയ ലേഡി വിക്ടോറിയ നിലവിൽ എൻഎച്ച്എസിലെ ഒക്കുപേഷണൽ ഹെൽത്തിൽ ജോലി ചെയ്‌ത്‌ വരികയാണ്. ഭാര്യയുടെ ജോലി എൻഎച്ച്എസിനുള്ളിലെ വെല്ലുവിളികളെക്കുറിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും തനിക്ക് ഉൾകാഴ്‌ച നൽകാറുണ്ടെന്ന് സർ കെയർ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. പ്രധാന മന്ത്രി പദവി സ്വീകരിച്ച് ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാറുമ്പോൾ തൻ്റെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹം ഇപ്പോൾ. കുട്ടികളെ സംരക്ഷിക്കുന്നതിൻെറ ഭാഗമായി പൊതു പ്രസംഗങ്ങളിൽ അദ്ദേഹം ‘എന്റെ മകൻ’ അല്ലെങ്കിൽ ‘എന്റെ മകൾ’ എന്നാണ് കുട്ടികളെ പറ്റി പരാമർശിക്കാറുള്ളത്. ഈ വർഷമാദ്യം, പാലസ്തീൻ അനുകൂല പ്രകടനക്കാർ അദ്ദേഹത്തിൻെറ വീടിന് മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.