ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്ഞിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് ഹാരിയും മേഗനും. ഹാരിയുടെയും മേഗന്റെയും അഭ്യർത്ഥനയിൽ അമ്പരന്നിരിക്കുകയാണ് രാജകുടുംബാംഗങ്ങൾ. ജൂൺ 4 ന് ജനിച്ച മകൾ ലിലിബറ്റിന് രാജ്ഞിയെ പരിചയപ്പെടുത്തുകയെന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. എന്നിരുന്നാലും, ഒരു കൂടിക്കാഴ്ചയും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും മാസങ്ങൾക്ക് മുമ്പ് ഓപ്രയുമായി നടത്തിയ അഭിമുഖം രാജകുടുംബത്തെ ഞെട്ടിച്ചുവെന്നും രാജകീയ വൃത്തങ്ങൾ അറിയിച്ചു. “രാജ്ഞിക്ക് ഇപ്പോഴും ഹാരിയെ വളരെ ഇഷ്ടമാണ്. ലിലിബറ്റിനെയും സഹോദരൻ ആർച്ചിയെയും കാണാൻ രാജ്ഞി ആഗ്രഹിക്കുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം, ഹാരിയും മേഗനും അവരുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം അറിയിക്കുകയും കുഞ്ഞിന്റെ പേരിനൊപ്പം ഡയാന രാജകുമാരിയുടെ നാമം ചേർത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


‘ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജി’ന്റെ വിശദാംശങ്ങൾ ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ഈ അവശ്യവും ഉയർന്നത്. രാജ്ഞിയുടെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമല്ല, വ്യാപകമായ സുരക്ഷാ പ്രത്യാഘാതങ്ങളുമുള്ള അത്തരം സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കൊട്ടാരത്തിനോട് അടുപ്പമുള്ള കേന്ദ്രങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പകർച്ചവ്യാധി സമയത്ത് വിവരങ്ങൾ പുതുക്കിയതിന് ശേഷമാണ് പദ്ധതികൾ ചോർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ വകവയ്ക്കാതെ ബോറിസും കാരി ജോൺസണും ഈ വാരാന്ത്യത്തിൽ ബൽമോറലിൽ രാജ്ഞിയെ സന്ദർശിക്കും. അവരുടെ 16 മാസം പ്രായമുള്ള മകൻ വിൽഫ്രഡ് രാജ്ഞിയെ കണ്ടുമുട്ടുന്നതും ഇതാദ്യമാണ്.