ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോസ്ഏഞ്ചൽസിലെ ഒരുകൂട്ടം വഴിയോര കച്ചവടക്കാർക്ക് തങ്ങൾക്ക് മുമ്പിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത മേഗൻ മാർക്കിൾ അത്ഭുതം ആയി മാറി കഴിഞ്ഞു. എലൻ ഡെജനേഴ്ഡിന്റെ ടോക്ക് ഷോയുടെ ഭാഗമായുള്ള തമാശയിൽ ആണ് മേഗൻ ഇത്തരത്തിൽ വളരെ സാധാരണ തരത്തിൽ പ്രവർത്തിച്ചത്. ഇയർ പീസിലൂടെ തനിക്ക് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും മേഗൻ പാലിച്ചു. തന്റെ രണ്ടുമക്കളോടും ഭർത്താവിനോടുമൊപ്പം വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് മേഗൻ ഷോയിൽ പറഞ്ഞു. ഹാരി രാജകുമാരനോടും, മക്കളായ രണ്ടു വയസ്സുകാരൻ ആർച്ചിയോടും, അഞ്ചുമാസം പ്രായമുള്ളലിലിബെറ്റിനോടുമൊപ്പമുള്ള ചിത്രം മേഗൻ പങ്കുവെച്ചിരുന്നു. രാജ കുടുംബത്തിന്റെ ചിട്ടയായ പെരുമാറ്റ രീതിയിൽ നിന്നുള്ള ചെറുത്തുനിൽപ്പാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മേഗൻ തന്റെ പ്രവർത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ സാധാരണ രീതിയിൽ ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം കുട്ടികളെ പോലെയാണ് മേഗൻ ഷോ ഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം പെരുമാറിയത്. കയ്യിൽ കിട്ടിയ ചിപ്സുകൾ സാധാരണക്കാരെപ്പോലെ റോഡിൽനിന്ന് കഴിക്കുകയും, ബാഗിൽനിന്ന് ബേബി ബോട്ടിലൂടെ കുടിക്കുകയും മറ്റും മേഗൻ ചെയ്തത് ചുറ്റുംകൂടിനിന്നവർക്ക് അത്ഭുതമായി. ഒരു രാജകുടുംബാംഗത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റല്ല മേഗന്റെ ഭാഗത്തുനിന്നും ഉണ്ടായത്.