ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള ബന്ധം രാജകുടുംബത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഇപ്പോൾ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് മേഗൻ. താനും ഹാരി രാജകുമാരനും ബ്രിട്ടൻ വിടുകയാണെന്നും അതിൽ സന്തോഷമുണ്ടെന്നും പുറത്തുപോകുന്നതിന് മുമ്പ് നിലവിലുള്ള അധികാര ശ്രേണിയെ തകിടം മറിക്കുന്നുവെന്നും അവൾ പറഞ്ഞു.
ന്യൂയോർക്ക് മാസികയായ ദി കട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദമ്പതികൾ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിച്ചപ്പോൾ അതിനോട് മുഖം തിരിച്ച സമീപനമാണ് അധികാരകേന്ദ്രം സ്വീകരിച്ചതെന്നും രാജകുടുംബത്തിലെ ചില അംഗങ്ങൾക്ക് ജോലി ചെയ്യാനും ഒരുമിച്ച് ജീവിക്കാനും കഴിയില്ലെന്നും മേഗൻ കൂട്ടിചേർത്തു.
ഹാരിയും മേഗനും അടുത്തയാഴ്ച ബ്രിട്ടൻ സന്ദർശിക്കുമ്പോൾ ബാൽമോറലിലെ രാജ്ഞിയെ സന്ദർശിക്കില്ലെന്ന് പറഞ്ഞതിന് ശേഷമാണ് ഇപ്പോൾ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.
Leave a Reply