അഹങ്കാരവും തലക്കനവും കാരണം ‘ചന്ദനമഴ’ സീരിയലില്‍ നിന്ന് മേഘ്ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ സംഭവത്തെപ്പറ്റി പ്രതികരിച്ച് മേഘ്ന രംഗത്ത് എത്തി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘സീരിയലില്‍ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകള്‍ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലില്‍ നിന്നും ഞാന്‍ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിന്റേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാന്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. പുതിയ പ്രോജക്റ്റില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എന്തെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം നുണപ്രചാരണം നടത്തുന്നത് സ്വാഭാവികമല്ലേ.’ അമൃതയായി തിളങ്ങിയ മേഘ്ന വിന്‍സന്റ് പറയുന്നു.