യു കെ മലയാളികൾക്കെന്നല്ല; യൂറോപ്പിൽ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാർത്ഥ മേളലഹരി ആസ്വദിക്കുവാൻ ഏവർക്കും ഒരു ദിനം ഒരുങ്ങുന്നു. മലയാളത്തിന്റെ ജനപ്രിയനായകനും, സർവ്വോപരി അസുരവാദ്യമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെണ്ടയുടെ മേളപ്പെരുമ തന്റെ വിരലുകളിലൂടെ ആസ്വാദകലക്ഷങ്ങളിലേക്കു പകരുകയും ചെയ്യുന്ന ജയറാമെന്ന ബഹുമുഖ പ്രതിഭ, ചെണ്ടയിൽ നാദവിസ്മയം തീർക്കാൻ  ഇതാദ്യമായി ലണ്ടനിൽ എത്തുന്നു.  യു കെ യിൽ ഉടനീളം നിരവധി സംഗീത സ്കൂളുകളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ശിഷ്യരെ ശാസ്ത്രീയമായ രീതിയിൽ ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത കലാകാരൻ ശ്രീ വിനോദ് നവധാരയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ നൂറിൽപ്പരം ശിഷ്യരും, മേളത്തിലുള്ള തന്റെ പ്രാവീണ്യം കൊണ്ട് പൂരപ്പറമ്പുകളെ ജനസാഗരമാക്കി മാറ്റുന്ന ജയറാമിനൊപ്പം ലണ്ടനിൽ കേരളത്തിന്റെ മേളപ്പെരുമ വിളിച്ചോതും. എണ്ണമറ്റ ആസ്വാദക മനസ്സുകളെ പൂരലഹരിയിൽ ആറാടിക്കുന്ന, മേളങ്ങളിൽ പ്രധാനിയായ പഞ്ചാരിമേളം അതിന്റെ തനിമയും ഭാവവും ഒട്ടും നഷ്ടപ്പെടാതെ തന്നെ യു കെ ആസ്വാദകർക്കായി പദ്മശ്രീ ജയറാമും വിനോദ് നവധാരയും അദ്ദേഹത്തിന്റെ ശിഷ്യരും അവതരിപ്പിക്കുമ്പോൾ, മേളത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത വാദ്യോപകരണങ്ങളായ കൊമ്പും കുഴലും കൈകാര്യം ചെയ്യാൻ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും  ഇവരോടൊപ്പം ചേരും.

പഞ്ചാരിമേളത്തിന്റെ അലയൊലികൾ അടങ്ങുന്നതിനുമുന്നെ തന്നെ ചടുല താളത്തിന്റെ മേളവുമായി ആസ്വാദകരെ ത്രസിപ്പിക്കുവാൻ ശിങ്കാരി മേളം അരങ്ങേറും. വിനോദ് നവധാരയുടെ ചിട്ടയായ പരിശീലനത്തിലൂടെ യൂറോപ്പിലെ നിരവധി വേദികളിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നൂറ്റൻപത്തിലധികം ശിഷ്യരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ഇതേതുടർന്ന്, കാണികൾക്കു മറക്കാനാകാത്ത വിരുന്നൊരുക്കി, ചെണ്ട, സുഷിരവാദ്യമായ സാക്‌സോഫോൺ എന്നിവയുടെ അത്യപൂർവ്വമായ ഫ്യൂഷൻ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ആദ്യ പകുതിയിൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ മേളപ്പെരുമായും ആവേശവും  പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മേളപ്പെരുമയുടെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാട്ടിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് മേളപ്പെരുമയുടെ രണ്ടാം ഭാഗം ആരംഭിക്കുക. അവതരണത്തിൻറെ രസകരമാർന്ന പുതിയ തലങ്ങൾ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ നമുക്ക് മുന്നിലവതരിപ്പിക്കുകയും, നിരവധി മലയാള ചലച്ചിത്രങ്ങളിലെ തന്മയത്വമാർന്ന അഭിനയത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത അനുഗ്രഹീത കലാകാരൻ ശ്രീ മിഥുൻ രമേശാണ് മേളപ്പെരുമയുടെ അവതാരകൻ. തൻറെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ മനസ്സിൻറെ  ആഴങ്ങളിലേക്ക്  കടലിൻറെ ഇരമ്പമായും, കാറ്റിന്റെ തലോടലായും, പ്രണയ മഴയായുമെല്ലാം ഇറങ്ങിച്ചെല്ലുന്ന അസാമാന്യ പ്രതിഭ- പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ വിൽ സ്വരാജ്, ശബ്‌ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 200 ൽ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു നമുക്കെല്ലാവർക്കും ഒരത്ഭുദമായി മാറിയ മിമിക്രി കലാകാരൻ ശ്രീ സതീഷ് കലാഭവൻ, കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതരായ നിരവധി ചലച്ചിത്ര-സീരിയൽ കലാകാരന്മാർ എന്നിവരെ കൂടാതെ, ഒട്ടനവധി  ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന പ്രകടനവുമായി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ഗായകൻ ശ്രീ. സന്തോഷ് ഞാറക്കൽ  എന്നിവരെല്ലാം അണി നിരക്കുന്ന താര നിബിഢമായ, ഒരത്യുഗ്രൻ മെഗാഷോ ആയിരിക്കും മേളപ്പെരുമ.

മെയ് മാസം 11 ആം തീയതി വൈകിട്ട് 4  മണിക്ക് HOUNSLOW യിലുള്ള  CRANFORD  COMMUNITY COLLEGE SUPER DOME *(TW5 9 PD)* – ലാണ് മേളപ്പെരുമ അരങ്ങേറുന്നത്. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക്‌ യാതൊരു തടസ്സവും കൂടാതെ എത്തിച്ചേരാൻ കഴിയുന്ന M – 25 -ന്റെ സമീപത്തായാണ് SUPER DOME സ്ഥിതി ചെയ്യുന്നത്. 10000 ൽ അധികമാണ് ഈ SUPER DOME ന്റെ  seating capacity. വിശാലമായ പാർക്കിംഗ് സൗകര്യവും ഇതിന്റെ പ്രേത്യേകതയാണ്.