എയ്ൽസ്‌ഫോർഡ് :- അനൈക്യവും, അസ്വസ്ഥതയും നിറഞ്ഞ മലങ്കര സഭയിൽ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും ഐക്യത്തിന്റെയും വാഹകനാകാൻ കടന്നുവന്ന സന്യാസ വര്യനായ ധന്യൻ മാർ ഇവാനിയോസ് പിതാവിൻറെ 72-ാം ഓർമ്മ പെരുന്നാൾ ജൂലൈ മാസം 15-ാം തീയതി വന്ദ്യ പിതാവിൻറെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് ഭദ്രാസന ദേവാലയത്തിൽ വച്ച് മലങ്കര സഭാ മക്കൾ ഒന്ന് ചേർന്ന് കൊണ്ടാടുകയാണ്. ധന്യൻ മാർ ഇവാനിയോസ് പിതാവിൻറെ സാർവത്രിക സഭയോടുള്ള ഐക്യത്തിന്റെ ഫലമായി ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ മാർ ഇവാനിയോസ് അനുസ്മരണവും, പദയാത്രയും ജൂലൈ മാസത്തിൽ നടത്തപ്പെടുകയാണ്.

യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ലണ്ടൻ റീജിയൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ ഇരുപതാം തീയതി ( 20 – 7 – 25 ) ഞായറാഴ്ച Aylesford priory യിൽ വച്ച് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിന് നന്ദി അർപ്പിക്കുവാനും, വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾക്കും വേണ്ട മലങ്കര സുറിയാനി കത്തോലിക്കാ സഭ യുകെ റീജിയൻ കോർഡിനേറ്റർ റവ. ഡോ. കുറിയാക്കോസ് തടത്തിലച്ചൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. തുടർന്ന് എം സി വൈ എം ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ പദയാത്രയും ഉണ്ടായിരിക്കുന്നതാണ്.

ഈ തിരുകർമ്മങ്ങളിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

The Friars Aylesford Priory
Aylesford
ME20 7BX

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക് :-

Fr. Johnson Pezhamkoottathil 07553149970

Fr. Kuriakose Thiruvalil
07831184777

Arundev : – 07462906373