ആധുനികലോകം മേനോറ വിളക്കിനെ അറിയാന്‍ തുടങ്ങിയത് 1948 ല്‍ രൂപം കൊണ്ട ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ദേശിയ ചിന്നമായി അതുമാറിയപ്പോളാണ് .എന്നാല്‍ ഇതിന്റെ പൂര്‍വ്വകാലചരിത്രം ആരംഭിക്കുന്നത് ബൈബിളില്‍ മോസസിനു ദൈവം ഒരു വിളക്കുനിര്‍മ്മിക്കാന്‍ കൊടുത്ത കല്‍പ്പനയില്‍ നിന്നുമാണ് ,മോശ നിര്‍മിച്ച ഏഴു ശിഖരങ്ങലുള്ള വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ പ്രതിഷ്ട്ടിച്ചിരുന്നത് സ്വര്‍ണ്ണം കൊണ്ടാണ് ഇതു നിര്‍മ്മിച്ചിരുന്നത് . . മേനോറ വിളക്കിനെ ലോകം മുഴുവന്‍ ദൈവത്തിന്റെ പ്രകാശം പരത്തുന്ന വിളക്കയിട്ടാണ് യാഹൂതര്‍ വിവക്ഷിക്കുന്നത് .രണ്ടു സൈഡിലുമുള്ള ആറു ശിഖരങ്ങള്‍ മനുഷ്യ ജ്ഞാനത്തെയും നടുവിലത്തെ ശിഖരത്തെ ദൈവ ഞാനവുമായി കാണുന്നു അങ്ങനെ ദൈവവും മനുഷിനും അടങ്ങുന്ന ഒരു ഞാന സമുച്ചയംമായിട്ടാണ് ഈ വിളക്കിനെ കാണുന്നത്.
9 ശിഖരങ്ങളുള്ള വിളക്കും യാഹുതര്‍ ഉപയോഗിക്കാറുണ്ട് അത് ഹനുക്ക എന്ന പെരുന്നളിലാണ് ഉപയോഗിക്കുന്നത് B C 160 മുതല്‍ 167 വരെ നടന്ന യുദ്ധത്തില്‍ ഗ്രീക്ക് കാര്‍ക്കേെതിരെ യാഹൂതര്‍ നേടിയ വിജയത്തിന്റെ സ്മരണയാണ് ഹനുക്ക തിരുനാള്‍ ആഘോഷം ഇതിനെ മക്കാബിയന്‍ കലാപം എന്നും അറിയപ്പെടുന്നു .
ചരിത്രത്തിലെ അവശേഷിക്കുന്ന മേനോറ വിളക്കിന്റെ തെരുശേഷിപ്പ് റോമിലെ ടൈറ്റസ് ടവറില്‍ കണ്ടപ്പോളും, അതിന്റെ ചരിത്രം ഗൈഡ് വിശദികരിച്ചപ്പോലും ഇതിനെപറ്റി എഴുതാന്‍ തോന്നിയില്ല എന്നാല്‍ യു കെ യിലെ ക്നാനായക്കാരുടെ ചടങ്ങുകളില്‍ മേനോറ വിളക്ക് തെളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിന്‍റെ കൂടുതല്‍ ചരിത്രം ഒന്നറിയണമെന്നു തോന്നിയത് .
ബൈബിളിനു ശേഷമുള്ള മേനോറ വിളക്കിന്‍റെ ചരിത്രം ആരംഭിക്കുന്നത് ജെരുസേലം ദേവാലയത്തില്‍ നിന്നാണ് .
റോമന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയസ് ,എ ഡി 70 ല്‍ രണ്ടാമത്തെജെറുസലേം ദേവാലയം തകര്‍ത്തപ്പോള്‍, ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന വിളക്ക് അവിടെനിന്നും കൊള്ളയടിക്കപ്പെട്ടു എന്ന് ജൂത , റോമന്‍ ചരിത്രകാരന്‍ ഫളവിയന്‍ ജോസഫിയസ് പറയുന്നു .എന്നാല്‍ ഇതിന്റെ അവശേഷിക്കുന്ന ചരിത്ര രൂപം റോമിലെ ടൈറ്റസ് ടവറില്‍ കൊതിവച്ചിരിക്കുന്നത് കാണാം ഇതാണ് ഈ വിളക്കിന്റെ അവശേഷിക്കുന്ന ഏറ്റവും പഴയ ചരിത്ര സ്മാരകം .
A D 66 ല്‍ റോമന്‍ ഗോവര്‍ണര്‍ ഗെസ്സിയസിന്റെ അതികഠിനമായ നികുതി വര്‍ധനവിനും അഴിമതിക്കും എതിരെ ആരംഭിച്ച കലാപം ജെറുസെലെമില്‍ റോമന്‍ ഭരണം അവസാനിപ്പിച്ച് യാഹൂദ ഭരണം സ്ഥാപിച്ചു ..യാഹൂദ തീവ്രവാദികളെ അമര്‍ച്ച ചെയ്തു റോമന്‍ ഭരണം പുനസ്ഥാപിക്കാന്‍ റോമന്‍ ചക്രവര്‍ത്തി നീറോ ചക്രവര്‍ത്തി നിയോഗിച്ചത് ജനറല്‍ വെസ്സ്പാസിയന്‍റെ നേതൃത്തിലുള്ള റോമന്‍ പടയെ ആയിരുന്നു ,എന്നാല്‍ അദ്ദേഹത്തിന് ദൗതൃം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിനു മുന്‍പ് റോമിലെ അഭൃന്തര കലാപം മൂലം വെസ്സ്പാസിയനു തിരിച്ചു റോമില്‍ പോകേണ്ടിവന്നു എന്നാല്‍ വെസ്സ്പാസിയന്‍ ജെറുസലേം തിരിച്ചുപിക്കാനുള്ള ദൗതൃം മകന്‍ ജനറല്‍ ടൈറ്റസ് ഫ്ലാവിയനു കൈമാറി .
ടൈറ്റസിന്‍റെ സൈനൃത്തിനും വലിയ കെടുതികള്‍ ജൂത തിവ്രവതികളായ സിലോട്ടു കളില്‍ നിന്നും നേരിടേണ്ടിവന്നു .
വിജയം സാധൃമാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി ജെറുസലേമിനു ചുറ്റും നാലര മൈയില്‍ ചുറ്റളവില്‍ മുന്നുദിവസം കൊണ്ടു തീര്‍ത്ത മതില്‍ ജെറുസലേമിലെക്കുള്ള സകല ബന്ധവും തകര്‍ത്തു ഈ മതില്‍ റോമന്‍ എഞ്ചിനിയറിങ്ങിന്റെ കരുത്തുവിളിച്ചറിയിക്കുന്നതായിരുന്നു .മൂന്നുമാസം .ഭക്ഷണമില്ലാതെ വെള്ളമില്ലാതെ ജനം ചത്തൊടുങ്ങാന്‍ അവസാനം ജെരുസേലം ഭിത്തി തകര്‍ത്തു ജെരുസേലമില്‍ പ്രവേശിച്ച റോമന്‍ സൈനൃം മുഴുവന്‍ തീവ്രവാദികളെയും പിടിച്ചു കുരിശില്‍ തളച്ചു കൊന്നു സ്ത്രികളെയും കുട്ടികളെയും അടിമകളാക്കി .ഈ യുദ്ധത്തില്‍ ലക്ഷകണക്കിന് യഹൂദരാണ് കൊല്ലപ്പെട്ടത് .ജെറുസലേം ദേവാലയം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു അവിടെ സൂക്ഷിച്ചിരുന്ന മോശയുടെ ഉടമ്പടി പെട്ടകവും മേനോറയും കൊള്ളയടിക്കപ്പെട്ടു .
യുദ്ധം ജയിച്ചു റോമില്‍ എത്തിയ ടൈറ്റസിനു വീരോജിതമായ സ്വികരമാണ് ലഭിച്ചത് അദേഹത്തിന്റെ യുദ്ധ വിജയം ആഘോഷിക്കുന്നതിനു വേണ്ടി റോമന്‍ ഫോറത്തില്‍ നിര്‍മിച്ച ടൈറ്റസ് ടവറില്‍ മെനോറയുടെയും ,മോശയുടെ ഉടമ്പടി പെട്ടകവും കൊത്തിവച്ചിട്ടുണ്ട് കൂടാതെ ടൈറ്റസ് പടയാളികള്‍ക്കുനടുവില്‍ കുതിരപ്പുറത്തു ഇരിക്കുന്നതും കാണാം AD 81 ല്‍ .ടൈറ്റസിന്റെ മരണശേഷം അധികാരത്തില്‍ വന്ന സഹോദരന്‍ ഡോമിറ്റയിന്‍ ആണ് ഈ ടോവേര്‍ ഉലഘടനം ചെയ്തത് .
ഏഴു ശിഖരങ്ങളെടുകൂടിയ മേനോറ വിളക്കാണ് ജെറുസലേം ദേവാലയത്തില്‍ ഉണ്ടായിരുന്നത് അതെ മാതൃകയില്‍ ജെരുസ്ലെമിലെ ഇസ്രല്‍പരലമെന്റിനു ,മുന്‍പില്‍ ഒരു ഭീമാകാരനായ മേനോറ സ്ഥാപിച്ചിട്ടുണ്ട് അത് ബ്രിട്ടിഷ് സമൂഹം സംഭാവന ചെയ്തതാണ്
.ഫോട്ടോസ് റോമിലെ റോമന്‍ ഫോറത്തിലുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ള മെനോറയുടെ ചിത്രം , 2 ,ടൈറ്റസ് ടവര്‍ , 3, ഇസ്രേയേല്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന മേനോറ വിളക്ക്.
ടോം ജോസ് തടിയംപാട്
Leave a Reply