തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എഎസ്പി മെറിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വെള്ളിത്തിരയില്‍ പൊലീസിനോട് നീതി കാണിച്ചുവെന്ന ആമുഖത്തോടെയാണ് മെറിന്റെ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
പൊലീസിന്റെ ദൈനംദിന ജീവിതം എങ്ങനെയെന്നുള്ളത് ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ട്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിഷയവും ആഖ്യാനവുമാണ് ചിത്രത്തിന്റെ പ്രത്യേകത. ജീവിതം, മരണം, മനുഷ്യവികാരങ്ങള്‍, നിയമം എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇതു തന്നെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതും. സിനിമ നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തില്‍ കുറിച്ചുവെക്കുമെന്നും മെറിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

merin