ന്യൂസ് ഡെസ്ക് , മലയാളം യുകെ
ജോർജിയ ഷീഹാൻ തന്റെ സ്വപ്ന പുരുഷനായ മൈക്കിൾ എപ്പിയെ ആദ്യമായി കണ്ടത് ടോഗോയിലെ ജയിലിൽ വച്ചായിരുന്നു, അവധി സമയത്ത് ടോഗോയിൽ എത്തിയപ്പോൾ അവിടെ സന്നദ്ധ സേവകനായി ജോലി നോക്കുകയായിരുന്ന മൈക്കിളിൽ മനമുടക്കി, ബന്ധത്തെപ്പറ്റി അറിഞ്ഞ ജോർജിയയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നഖശിഖാന്തം എതിർത്തു. വെസ്റ്റ് ആഫ്രിക്കയിലെ തന്റെ രാജകുമാരനെ സ്വന്തമാക്കാൻ ജോർജിയ മൂന്നു കൊല്ലം കൊണ്ട് താണ്ടിയത് മുൾ വഴികളായിരുന്നു.
ആഫ്രിക്കയിൽ വച്ച് അവൾ കണ്ടെത്തിയ പങ്കാളിയുടെ ഏകലക്ഷ്യം യുകെയിലേക്കുള്ള വിസ മാത്രമായിരിക്കും എന്നതായിരുന്നു ഇരുവരും നേരിട്ട് പ്രധാന ആരോപണം. ആ പയ്യനെ ഉപേക്ഷിക്കണമെന്ന് ബന്ധുക്കൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. മൂന്നു വർഷത്തിനിപ്പുറം അവർ വിവാഹിതരാകുമ്പോൾ മൈക്കിളിന് സ്പൌസൽ വിസ ഉണ്ട്. 2023 ഓടെ സ്ഥിര താമസത്തിനുള്ള വിസ ശരിയാവും.
25കാരിയായ ജോർജിയ തന്റെ മാർക്കറ്റിംഗ് ജോലി ഉപേക്ഷിച്ചിട്ടാണ് ടോഗോയിലെ ജയിലിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയത്. 27 കാരനായ മൈക്കിൾ അന്ന് ആനിമൽ ബയോളജി വിദ്യാർത്ഥിയായിരുന്നു, ജയിലിലെ സന്നദ്ധപ്രവർത്തകനും ആയിരുന്നു. ജീവനക്കാർ തമ്മിൽ അടുത്തിടപഴകുന്നത് തടയാൻ നിയമങ്ങൾ ഉണ്ടായിരുന്നതിനാൽ രഹസ്യമായാണ് ഇരുവരും കണ്ടുമുട്ടിയിരുന്നത്. വല്ലപ്പോഴും ഒരിക്കൽ ബൈക്കുമെടുത്ത് കറങ്ങാൻ പോവുകയോ, ബീച്ചിൽ നിന്ന് ഇളനീര് കുടിക്കുകയോ ചെയ്യും.
ആദ്യമൊക്കെ രണ്ടുപേർക്കും ഭാഷ വലിയ പ്രശ്നമായിരുന്നു, കൈകൾ കൊണ്ട് ആംഗ്യ ഭാഷയിൽ ആണ് ആശയങ്ങൾ കൈമാറി ഞങ്ങൾ ആ പ്രശ്നത്തെ മറികടന്നു. ഒരിക്കൽ മൈക്കിൾ എന്നോട് സ്വന്തം ഭാഷയിൽ “മെ ലോൻവോ” ( എനിക്ക് നിന്നോട് പ്രണയമാണ്)എന്ന് തുറന്നു പറഞ്ഞപ്പോഴാണ് ഇത് വെറുമൊരു അവധിക്കാല ആഘോഷം ആയിരുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. മൂന്നു മാസത്തിനു ശേഷം അവൾ ഹിച്ചിനിലേക്ക് തിരിച്ചുപോയി. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു, മറക്കണം മറക്കണം എന്ന് മാത്രമാണ് അവർ എന്നോട് പറഞ്ഞത്.
എന്നാൽ അവളാവട്ടെ ഒരിഞ്ചുപോലും പിറകോട്ട് പോയില്ലെന്ന് മാത്രമല്ല, താൽക്കാലിക വിസകൾക്കും 6000 പൗണ്ടോളം വരുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ആയി ആഴ്ചയിൽ ഏഴു ദിവസവും വിശ്രമമില്ലാതെ പണിയെടുത്തു. “എല്ലാരും അവനെ കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു, എന്നാൽ മൈക്കിളിനെ കണ്ടുമുട്ടിയപ്പോൾ എല്ലാവരുടെയും സംശയം മാറി. രണ്ടു വർഷത്തോളം വിസ നീട്ടിക്കിട്ടാനുള്ള അപേക്ഷകൾ നൽകിയിട്ട് മൈക്കിൾ ടോഗോയിലേക്ക് തിരിച്ചുപോയി. ഒടുവിൽ ഇരുവരുടേയും ശ്രമഫലമായി വിവാഹം നടത്തി . വിവാഹവേദിയിൽ സുഹൃത്തുക്കൾക്കൊപ്പം ടോഗോ നൃത്തംചെയ്തു അവർ ആഘോഷിച്ചു. ഒരു കറുത്ത വർഗ്ഗക്കാരന് വെള്ളക്കാരിയോടുള്ള പ്രണയം സത്യമാണോ എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം എല്ലാവർക്കും, ഇത് സത്യമാണോ എന്നതായിരുന്നു സംശയം. പക്ഷേ കാലം തെളിയിച്ചു. അവർ പറയുന്നു.
Leave a Reply