ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശീതകാലത്തിന്റെ തുടക്കം കുറിച്ചതോടെ വരും ദിവസങ്ങളിൽ യുകെയുടെ പല ഭാഗങ്ങളിലും കടുത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുലർച്ചെ – 7.8 C സ്കോട്ടിഷ് ഹൈലാൻഡ്സിലെ ടുള്ളോച്ചിൽ രേഖപ്പെടുത്തിയത് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ താപനില. വടക്കൻ സ്കോട്ട്‌ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, മിഡ്‌ലാൻഡ്‌സിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പല സ്ഥലങ്ങളിലും 10 സെൻറീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച ലണ്ടനിൽ -2C, ബർമിംഗ്ഹാമിൽ -4C, വടക്ക് -7C എന്നിങ്ങനെ താപനില താഴുമെന്ന് അറിയിപ്പിൽ പറയുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്. ട്രെയിൻ ബസ് ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെട്ടേക്കാം. വിമാന യാത്രയ്ക്കായി എയർപോർട്ടിലേക്ക് പോകുന്നവർ യാത്രാ തടസ്സം മുന്നിൽകണ്ട് മുൻ കരുതൽ സ്വീകരിക്കുന്നതും ഉചിതമായിരിക്കും.


അടുത്ത വ്യാഴാഴ്ച വരെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ടിൽ കോൾഡ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായി ദുർബലരായ ആൾക്കാർക്ക് കൂടുതൽ അപകട സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ മുന്നറിയിപ്പു നൽകി. കാലാവസ്ഥ മാറ്റത്തെ തുടർന്ന് കൂടുതൽ ആളുകൾക്ക് ആശുപത്രിയിൽ പ്രവേശനം വേണ്ടി വന്നാൽ അത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്‌ഷയർ, ഹംബർ എന്നിവിടങ്ങളിൽ ആണ് ആംബർ കോൾഡ് വെതർ ഹെൽത്ത് അലർട്ട് നൽകിയിട്ടുള്ളത് .