ഒരു ദിവസത്തിൽ 700 തവണയെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയോ പരസഹായം ആവശ്യമുള്ള വൃദ്ധർക്ക് വേണ്ടിയോ തങ്ങൾക്ക് ഇടപെടേണ്ടി വരാറുണ്ടെന്ന് പൊതുജന സംരക്ഷണച്ചുമതലയുള്ള സ്കോട്ട്ലൻഡ് യാർഡ് ഓഫീസർമാർ പറയുന്നു. കുട്ടികൾക്കെതിരെ പീഡനങ്ങളും നിർബന്ധിത വിവാഹം,  ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ വർധിച്ചുവരികയാണെന്നും അവർ കണ്ടെത്തി. (എഫ് ഒ എൽ )ഫ്രീഡം ഓഫ് ഇൻഫർമേഷൻ ലെജിസ്ലേഷന്റെ കീഴിൽ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. തലസ്ഥാനത്ത് കഴിഞ്ഞ വർഷം 1.3 മില്യൺ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതായത് ഒരു ദിവസം ഏകദേശം 700 എണ്ണം.

സ്കോട്ലൻഡ് യാർഡിന്റെ മെർലിൻ ഡേറ്റാബേസിൽ ഉള്ള കണക്കുകൾ പ്രകാരം കുട്ടികളോടും വൃദ്ധരോടുമുള്ള അതിക്രമത്തിന്റെ കണക്കുകൾ ആണിവ. കുറ്റകൃത്യങ്ങൾ തടയുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതലയുണ്ട് എന്നാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതൽ കാരണം പോലീസിനെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന് എസ് സി പി സി സി യിലെ പോലീസ് തലവനായ അൽമുദന ലാറ പറയുന്നത് ഓരോദിവസവും ഇത്രയധികം കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടക്കുന്നതും തങ്ങൾ അതിനെ നേരിടേണ്ടി വരുന്നതും ഹൃദയഭേദകമാണ്. ഇത് നിയന്ത്രിക്കാൻ എന്തെങ്കിലും തദ്ദേശ കൗൺസിലുകൾ ഉൾപ്പെടെ ചെയ്തില്ലെങ്കിൽ കുട്ടികൾ നമ്മുടെ കൺമുന്നിൽനിന്നും കണ്ടെത്താൻ ആവാത്ത വിധം നഷ്ടപ്പെടും. എന്നാൽ കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തീരെ കുറവാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷത്തിൽ പത്ത് കേസുകൾ മാത്രമാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.