മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയില്‍ കാണാതായ യുവതിയുടെ ശരീരഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ശരീര ഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്വം വെളിയില്‍ വന്നത്.

28 കാരിയായ മഗ്ദലേന അഗ്യൂലാര്‍ തന്റെ കുട്ടികളെ കൂട്ടികൊണ്ടു വരുന്നതിനായി മുന്‍ ഭര്‍ത്താവ് സിസര്‍ ലോപ്പസിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പീന്നിട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ച ബന്ധുക്കള്‍ അഗ്യൂലാര്‍ അവസാനം സന്ദര്‍ശിച്ചത് മുന്‍ ഭര്‍ത്താവിന്റെ വീടാണെന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലോപ്പസിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൈകാലുകള്‍ സ്റ്റൗവില്‍ വെച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി. അടുക്കളയിലെ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാക്കി ശരീര ഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതി ലോപ്പസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.