കാർഷിക മേഖലയിൽ അടക്കം വൻ പ്രതിസന്ധി സൃഷ്ടിച്ച് വൻ എലിശല്യമാണ് ഇപ്പോൾ ഓസ്ട്രേലിയ നേരിടുന്നത്. ഇതോടെ രാജ്യത്ത് നിരോധിച്ച വിഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് അധികൃതരുടെ തീരുമാനം. 5,000 ലിറ്റർ ബ്രോമാഡിയോലോണ്‍ എന്ന വിഷത്തിന് ഓർഡർ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് എലി ശല്യം കൊണ്ട് പ്രതിസന്ധിയിലായത്. എലികളെ തുരത്താൻ പല വഴികൾ തേടിയെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. ഇതോടെയാണ് രാജ്യത്തിന് നിരോധനമുള്ള വിഷം ഇന്ത്യയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചത്. എലികൾ പരത്തുന്ന രോഗങ്ങളും ഏറിവരികയാണ്. അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ