ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മയക്കുമരുന്ന് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. യുകെയിലുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. മദ്യ മയക്കുമരുന്ന് ലോബികൾ ഇല്ലാതാക്കിയും ഡിമാൻഡ് വെട്ടിക്കുറച്ചും മയക്കുമരുന്ന് വ്യാപാരം നിർത്താനുള്ള പത്തുവർഷത്തെ പദ്ധതി അദ്ദേഹം അവതരിപ്പിക്കും. മയക്കുമരുന്ന് വളരെയധികം ദുരിതം ഉണ്ടാക്കുന്നുവെന്നും അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ദി സൺ മാസികയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോൺസൻ പറഞ്ഞു. കർശനമായ നടപടികൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലാസ്സ്‌ എ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ബോറിസ് ജോൺസൻ അറിയിച്ചു. “മയക്കുമരുന്ന് അടിമകളാൽ രാജ്യം നിറഞ്ഞിരിക്കുന്നു. അവരെ ശിക്ഷിക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ്.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മയക്കുമരുന്ന് എത്തിക്കാൻ കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങളെ നേരിടാൻ പോലീസിന് അധിക ധനസഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രിമിനൽ സംഘങ്ങളുടെ തല തകർക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്നും പണവും എത്തിക്കാൻ കുട്ടികളെ നിർബന്ധിക്കുകയും ഡോർ ടു ഡോർ ഡെലിവറി പോലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങളെ ഇല്ലാതാക്കി ക്രമസമാധാനം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായി തെരുവിലിറങ്ങി നടക്കുന്നതിനും പോലീസിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായുള്ള നടപടിയും ജോൺസൺ വാഗ്‌ദാനം ചെയ്‌തു. തെരുവിലോ പബ്ബുകളിലോ സ്ത്രീകളെ ശല്യപ്പെടുത്തുന്നതും മോശം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമായി മാറിയേക്കും.