ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരൻ വീണ്ടും ചെറിയ ബോട്ടിൽ കടൽമാർഗം തിരിച്ചെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . “വൺ ഇൻ, വൺ ഔട്ട്” (One in, One out) എന്ന പദ്ധതി പ്രകാരം ഏകദേശം ഒരു മാസം മുമ്പാണ് ഇയാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചത്. ഇതോടെ ഈ പദ്ധതിയുടെ വിശ്വാസ്യത തന്നെ ച്യോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് . ആഭ്യന്തരകാര്യ മന്ത്രാലയം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാൾ പിടിയിലായെന്നും അദ്ദേഹത്തെ വീണ്ടും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറാനിൽ നിന്നുള്ള 47 വയസ്സുകാരനായ ഈ വ്യക്തിയെ ഓഗസ്റ്റ് 6-ന് യുകെയിൽ അറസ്റ്റ് ചെയ്തതും സെപ്റ്റംബർ 19-ന് ഫ്രാൻസിലേക്ക് തിരിച്ചയച്ചതുമാണ്. എന്നാൽ ഒക്ടോബർ 18-ന് ഇയാൾ വീണ്ടും യുകെയിലേക്ക് കടൽമാർഗം തിരിച്ചെത്തുകയായിരുന്നു. ഫ്രാൻസിൽ ജീവൻ ഭീഷണിയിലായതിനാലാണ് തിരികെ വന്നതെന്ന് “അവർ തന്നെ ബലമായി ജോലി ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും എതിർത്താൽ കൊല്ലുമെന്ന് പറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . യുകെയുടെ അതിർത്തികൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും അനധികൃതമായി പ്രവേശിക്കുന്നവരെ നിയമപരമായി നീക്കം ചെയ്യുമെന്നും ആഭ്യന്തരകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.

ഈ ഇറാനിയൻ പുരുഷനുമായി തങ്ങളുടെ സംഘടന നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഫ്രാൻസിൽ ഇയാൾക്ക് കടത്തുകാരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻസ് ഫോർ റൈറ്റ്സ് നെറ്റ്‌വർക്ക്’ ഡയറക്ടർ മാഡി ഹാരിസ് പറഞ്ഞു, . ഫ്രാൻസിൽ ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാലാണ് ഇയാൾ വീണ്ടും യുകെയിലേക്ക് മടങ്ങിയതെന്ന് അവർ കൂട്ടിച്ചേർത്തു. “വൺ ഇൻ, വൺ ഔട്ട്” പദ്ധതിയുടെ ഭാഗമായി ഇതുവരെ 42 പേരെയാണ് യുകെ അനധികൃതമായി പ്രവേശിച്ചതിനാൽ ഫ്രാൻസിലേക്കു മടക്കി അയച്ചിരിക്കുന്നത്. അതേസമയം, ഈ വർഷം 36,800-ലധികം പേർ ചെറുകപ്പലുകൾ വഴി ചാനൽ കടന്ന് യുകെയിൽ പ്രവേശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.