ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിയ രാജ്യത്തിന്റെ പലഭാഗത്തായുള്ള കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലേക്ക്‌. ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചാണ്‌ പലരും ജീവന്‍ നിലനിര്‍ത്തുന്നത്‌. ഡല്‍ഹിയിലെ യമുനാ നദിയുടെ തീപത്ത്‌ കഴിയുന്ന തൊഴിലാളികള്‍ ശ്‌മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഡല്‍ഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടില്‍ അന്തിമ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ്​ കുടിയേറ്റ തൊഴിലാളികള്‍ പെറുക്കി എടുക്കുന്നത്​.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെയിലത്ത്​ കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ തെരഞ്ഞെടുക്കുത്ത്​ ഇവര്‍ ബാഗിലാക്കുകയാണ്​. വാഴപ്പഴങ്ങള്‍ പെട്ടന്ന്​ ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത്​ കഴിച്ച്‌​ ജീവന്‍ നിലനിര്‍ത്താമെന്നും അവര്‍ പറയുന്നു.”ഞങ്ങള്‍ക്ക്​ സ്ഥിരം ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ്​ പഴങ്ങള്‍ എടുക്കുന്നത്​”- അലഗറില്‍ നിന്നുള്ള തൊഴിലാളി പറയുന്നു. ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്​ടപ്പെട്ട നൂറുകണക്കിന്​ തൊഴിലാളികള്‍ നോര്‍ത്ത്​ ഡല്‍ഹിയില്‍ യമുന തീരത്തും പാലത്തി​ന്റെ അടിയിലുമായാണ്​ അഭയം തേടിയിരിക്കുന്നത്​. അടുത്തു​ള്ള ഗുരുദ്വാരയില്‍ നിന്ന്​ നല്‍കുന്ന ഒരു നേരത്തെ ഭക്ഷണമാണ്​ ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്​.