ലോകത്തെങ്ങും യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ ജോലി നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതാണ്. വര്‍ഷം 40 ലക്ഷം രൂപ ശമ്പളമുള്ള സ്വപ്നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കൊം വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.
മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യു ലെപ്രേ നല്‍കുന്ന ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവ് നിര്‍ബന്ധം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
വര്‍ഷം 55,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) ആയിരിക്കും പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്ക് ശമ്പളമായിട്ട് മാത്രം ലഭിക്കുക.യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്‍സര്‍ ചെയ്യും. 27-കാരനായ മാത്യുവിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതും ജോലിയുടെ ഭാഗമാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. തിരിഞ്ഞെടുക്കുന്നയാളെ 2020 മാര്‍ച്ച് 31നായിരിക്കും പ്രഖ്യാപിക്കുക. ജോലിക്ക് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇതാണ്
https://ecomwarrioracademy.com/personal-photographer/?fbclid=IwAR36Z71NsNwuigRhCYplQFyKleHOqCrNd-JImmiCENdSUws3rIVl1iQwxlc
Leave a Reply